രാജപുരം സ്വദേശിയുടെ കൊലപാതകം: മോഷ്ടാക്കൾ അറസ്റ്റില്‍

ബംഗളൂരു : ബംഗളൂരുവില്‍ കൊല്ലപ്പെട്ട രാജപുരം സ്വദേശി സനു തോംസണിന്റെ 30, കൊലപാതകവുമായി ബന്ധപ്പെട്ട മൂന്നു പേരെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ പുട്ട രാജു, ഗോപി, ശ്രീനിവാസ് എന്നിവരാണ് അറസ്റ്റിലായത്. 14-ന് വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങും വഴിയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം സനുവിനെ കുത്തിക്കൊന്നത്.

സനു തോംസണ്‍ ജോലിചെയ്തിരുന്ന സ്ഥാപനത്തിനരികില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ കൊലപാതക ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പ്രതികളും അറസ്റ്റിലായത്. ബംഗളൂരു നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളാണ് അറസ്റ്റിലായ മുന്ന് പ്രതികളും. സനുവിനെ അക്രമിച്ച് മോഷണം നടത്താനായിരുന്നു പ്രതികളുടെ ശ്രമം.

LatestDaily

Read Previous

2 കോടി ബ്ലേഡ് പണവുമായി അജാനൂർ യുവാവ് മുങ്ങി

Read Next

യുവ ഹിന്ദി അധ്യാപികയുടെ മരണം പരിയാരം മെഡിക്കൽ കോളേജിലെ അനാസ്ഥമൂലം