കേന്ദ്രത്തിന്റെ ‘നോ സർവീസ് ചാർജ്’ മാർഗ നിർദേശങ്ങൾക്ക് കോടതിയുടെ സ്റ്റേ

ന്യൂ ഡൽഹി: ഭക്ഷണത്തിന്‍റെ ബില്ലിനൊപ്പം സർവീസ് ചാർജ് ഈടാക്കാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന മാർഗനിർദേശങ്ങൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ആണ്, ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തത്. നിർബന്ധിത സർവീസ് ചാർജ് ഈടാക്കരുതെന്ന കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ജൂലൈ 4ലെ മാർഗ്ഗനിർദ്ദേശങ്ങൾ ചോദ്യം ചെയ്ത് നാഷണൽ റെസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയും ഫെഡറേഷൻ ഓഫ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

K editor

Read Previous

‘പാര്‍ട്ടിയില്ലേ പുഷ്പ’ ഒരു ചര്‍ച്ചക്കിടെ ഉണ്ടായ ഡയലോഗ്’

Read Next

കുമ്പളങ്ങി നൈറ്റ്സിലെ ‘ഷമ്മി’ ആദ്യം ധനുഷിന് വേണ്ടി എഴുതിയതെന്ന് ഫഹദ് ഫാസിൽ