ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഹരിഹരൻ തുടങ്ങിയ സംവിധായകരോട് നല്ല വേഷങ്ങളിലേക്ക് പരിഗണിക്കണമെന്ന് നടൻ ഹരീഷ് പേരടി. 53-ാം വയസ്സിൽ മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ വലിയ സംവിധായകരുടെ ചലച്ചിത്ര അഭിനയ ആശയങ്ങളെ ക്ഷണിക്കുന്നു. നല്ല കഥാപാത്രങ്ങളാണെങ്കിൽ പരിഗണിക്കുമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്:
ഹരീഷ് പേരടി.. 53 വയസ്സുള്ള ഒരു മധ്യവയസ്കൻ. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നല്ല മേക്കപ്പ് ആർട്ടിസ്റ്റുകളുടെ കഴിവ് ഉപയോഗിച്ച്, 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോൾ അടൂർ ഗോപാലകൃഷ്ണൻ, ഹരിഹരൻ, ജോഷി. ഇതുപോലുള്ള വലിയ സംവിധായകരുടെ സിനിമ അഭിനയിക്കാനുള്ള ആലോചനകള്‍ ക്ഷണിക്കുന്നു .. നല്ല കഥാപാത്രങ്ങളാണെങ്കിൽ, പരിഗണിക്കും. അഹങ്കാരം അല്ല… ആഗ്രഹമാണ്… നിങ്ങളെ സ്വകാര്യമായി വിളിക്കുന്നതിനേക്കാൾ നല്ലത് ഇതല്ലെ? ഇത്തരം തുറന്ന് പറച്ചിലുകള്‍ ആണ് എനിക്കിഷ്ടം…എന്ന്…അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി…ഹരീഷ് പേരടി.