ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട

ഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ കൊക്കെയ്ൻ വേട്ട. 15 കോടി രൂപ വിലവരുന്ന ഒരു കിലോ കൊക്കെയ്നാണ് കസ്റ്റംസ് പിടികൂടിയത്. കള്ളക്കടത്തിൽ സിംബാബ്‌വെ സ്വദേശിനിയെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്തു.

അഡിസ് അബാബയിൽ നിന്ന് ഇ.ടി-688 വിമാനത്തിലാണ് സിംബാബ്‌വെ സ്വദേശിനി ഡൽഹിയിൽ എത്തിയത്. ഇവരുടെ പക്കൽ നിന്ന് 1015 ഗ്രാം കൊക്കെയ്ൻ ഡൽഹി എയർപോർട്ട് കസ്റ്റംസ് പിടിച്ചെടുത്തു. ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് എന്നാണ് വിവരം. ജൂലൈ 13ന് വിയറ്റ്നാമിൽ നിന്നെത്തിയ ഇന്ത്യൻ ദമ്പതികളെ ഐജിഐ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ബാഗിൽ നിന്ന് 22 ലക്ഷം രൂപ വിലവരുന്ന 45 തോക്കുകളാണ് പിടിച്ചെടുത്തത്.

K editor

Read Previous

വേൾഡ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്സ് 2022; ലോക റെക്കോർഡുകാർക്ക് 100,000 ഡോളർ സമ്മാനം

Read Next

അടൂര്‍, ഹരിഹരന്‍, ജോഷി എന്നിവരുടെ സിനിമകൾ ക്ഷണിച്ച് ഹരീഷ് പേരടി