ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്‍റർനാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ മലപ്പുറം എടപ്പാൾ സ്വദേശിയായ കൊച്ചു ബാലന്‍ ഭാനവ് ഇന്ത്യൻ പതാക ഏന്തും. നടക്കാവ് ഭാരതീയ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കുട്ടി. ഓഗസ്റ്റ് 25 മുതൽ 31 വരെ ഇറ്റലിയിൽ നടക്കുന്ന മത്സരത്തിൽ ഇതാദ്യമായാണ് കേരളത്തിൽ നിന്ന് ഒരാൾ പങ്കെടുക്കുന്നത്.
ഇന്ത്യൻ നാഷണൽ എർത്ത് സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം റാങ്ക് നേടിയ കുട്ടി പിന്നീട് ക്യാമ്പിലെ ഒന്നാം നമ്പർ താരമായി ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രം സൃഷ്ടിച്ചു. ദിനോസറുകളുടെ വംശനാശത്തിന് കാരണമായ സിദ്ധാന്തങ്ങളുടെ അവലോകനം മുതല്‍ വിവിധ വിഷയങ്ങളിലെ നിരീക്ഷണങ്ങളാണ് ഈ മിടുക്കനെ അംഗീകാരത്തിന്റെ നെറുകയില്‍ എത്തിച്ചത്.
പൊന്നാനി ഭാരതീയ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഇവൻ . എടപ്പാൾ സ്വദേശികളായ ഡോക്ടർ ദമ്പതികളായ സുനിലിന്‍റെയും ദീപ ശർമ്മയുടെയും മകനാണ് കുട്ടി.