‘ഉദ്ധവ് താക്കറെ എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു’

മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എൻഡിഎയിൽ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി ശിവസേന എംപി രാഹുൽ ഷെവാലെ. ഇതുമായി ബന്ധപ്പെട്ട് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദീർഘനേരം കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസുമായും എൻസിപിയുമായും സഖ്യം തുടർന്നാൽ 2024 ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ വിജയിക്കുക പ്രയാസമാകുമെന്നതിനാൽ ബിജെപിയുമായി സഖ്യത്തിലേർപ്പെടാൻ ശിവസേന എംപിമാർ താക്കറെയോട് ആവശ്യപ്പെട്ടതായി ഷെവാല പറഞ്ഞു.

ബിജെപിയുമായി സഖ്യമുണ്ടാക്കാൻ താൽപ്പര്യമുണ്ടെന്നും അതിനുള്ള ശ്രമങ്ങൾ നടത്തുകയാണെന്നും താക്കറെ ശിവസേന എംപിമാരോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

കനത്ത തിരിച്ചടിയിൽ നെറ്റ്ഫ്ലിക്സ്; നഷ്ടമായത് 10 ലക്ഷത്തോളം വരിക്കാർ

Read Next

കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് കേന്ദ്രം