ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന് തുടർച്ചയായ രണ്ടാം പാദത്തിലും നിരവധി വരിക്കാരെ നഷ്ടമായി. 9,70,000 ഉപഭോക്താക്കൾ പ്ലാറ്റ്ഫോം വിട്ടതായാണ് വിവരം. ഇതോടെ കമ്പനിയുടെ വരിക്കാരുടെ എണ്ണം 221 ദശലക്ഷമായി ചുരുങ്ങി.
2021 അവസാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 ന്‍റെ ആദ്യ പാദത്തിൽ നെറ്റ്ഫ്ലിക്സിന് രണ്ട് ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെട്ടു. ഇതും ഓഹരി മൂല്യത്തിൽ വലിയ ഇടിവിന് കാരണമായി. ഉക്രൈൻ-റഷ്യ സംഘർഷത്തെ തുടർന്ന് റഷ്യയിലെ സർവീസ് നിർത്തിവച്ചതാണ് തകർച്ചയ്ക്കു കാരണമെന്ന് നെറ്റ്ഫ്ലിക്സ് പറഞ്ഞു. റഷ്യയിൽ നിന്ന് പിൻവാങ്ങാനുള്ള നെറ്റ്ഫ്ലിക്സ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഏഴ് ലക്ഷം വരിക്കാരുടെ കുറവുണ്ടായി.
നിലവിൽ ഏകദേശം 221 ദശലക്ഷം വരിക്കാർ ഉണ്ടെങ്കിലും, 100 ദശലക്ഷം കുടുംബങ്ങൾ പണമടയ്ക്കാതെ നെറ്റ്ഫ്ലിക്സ് സേവനം ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. കുടുംബാംഗങ്ങൾ അല്ലാത്തവർക്ക് പോലും ഒരു സബ്സ്ക്രിപ്ഷൻ പങ്കിടുന്നത് വളർച്ചയെ ബാധിക്കുന്നു. ആപ്പിൾ, ഡിസ്നി തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്ന് നെറ്റ്ഫ്ലിക്സ് കടുത്ത മത്സരം നേരിടുന്നു.