സര്‍ക്കാര്‍ പതിച്ച് നല്‍കിയ സ്ഥലത്ത് നിർമ്മിച്ച വീട് മറിച്ചുവിറ്റു

അമ്പലത്തറ : സര്‍ക്കാര്‍ പതിച്ച് നല്‍കിയ സ്ഥലത്ത് വീട് പണിത് മറിച്ച് വില്‍പ്പന നടത്തി വഞ്ചിച്ചു. അഡ്വാന്‍സ് നല്‍കിയ പത്ത് ലക്ഷം തിരികെ നല്‍കിയില്ല.

ഹോസ്ദൂര്‍ഗ് സബ് കോടതി വീടും സ്ഥലവും കണ്ട് കെട്ടി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്നാംമൈല്‍ കാലിച്ചാംപാറ അബൂബക്കറിന്റെ ഭാര്യ സുഹറയുടെ പേരില്‍ പുല്ലൂര്‍ വില്ലേജില്‍സർവ്വേ  നമ്പര്‍ 434/3 സിയില്‍  പുല്ലൂര്‍ പെരിയ പഞ്ചായത്ത് വാര്‍ഡ് നാലില്‍ 256 നമ്പറില്‍ മൂന്നാംമൈല്‍ ടൗണില്‍ ഉള്ള വീടും ഇരുപത് സെന്റ് സ്ഥലവുമാണ് കോടതി അറ്റാച്ച് ചെയ്ത് നോട്ടീസ് പതിപ്പിച്ചു.

പതിച്ച് കിട്ടിയ ഭൂമി  നിശ്ചിത കാലത്തിനുള്ളില്‍ കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലെന്നാണ് നിയമം ചട്ടം ലംഘിച്ച് സ്ഥലം പതിച്ചു കിട്ടിയ ആളിനോട് വിലകൊടുത്ത് വാങ്ങിയതാണ് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കാത്ത ഭൂമി. പ്രസ്തുത വിഷയം മറച്ച്  വെച്ചാണ് ഇത് അറിയാതെ 2017 ഓഗസ്റ്റ് 11-ന് 66 ലക്ഷത്തി അമ്പതിനായിരം രൂപ വില നിശ്ചയിച്ചു സുഹറയുടെ വീടിനും സ്ഥലത്തിനും രൂപ പത്ത് ലക്ഷം അഡ്വാന്‍സ് നല്‍കിയത്.

ബാക്കി തുകയില്‍ ആറു മാസത്തെ അവധിയില്‍ ഇതേസ്ഥലത്തിന് 30 ലക്ഷം ലോണ്‍ എടുത്ത് നല്‍കാനും ബാക്കി ആറുമാസം കഴിഞ്ഞ് നല്‍കാനുമാണ് നിശ്ചയിച്ചത്.

ലോണ്‍ എടുക്കാന്‍ ഉളള നടപടിയുടെ ഭാഗമായി ബാങ്കിനെ സമീപിച്ചപ്പോഴാണ് പ്രസ്തുതസ്ഥലം  സര്‍ക്കാര്‍ പതിച്ചുനല്‍കിയ കാലാവധി പൂര്‍ത്തിയാക്കാത്ത സ്ഥലം എന്ന് വ്യക്തമായത്.

ലോണ്‍ എടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അഡ്വാന്‍സ് നല്‍കിയ തുകക്ക് ഇടനിലക്കാരനായ ബ്രോക്കര്‍ മുഖാന്തിരവും പാറപ്പള്ളി ജമാഅത്തിനും കമ്മിറ്റിക്കും പാര്‍ട്ടിമുഖാന്തിരവും ബ്രോക്കേഴ്‌സ് അസോസിയേഷന്‍ മുഖാന്തിരവും പൗരപ്രമുഖന്‍മാര്‍ മുഖാന്തിരവും മധ്യസ്ഥചര്‍ച്ച നടത്തിയെങ്കിലും, സുഹറയുടെ ഭര്‍ത്താവും പാറപ്പള്ളി ജമാഅത്ത് വൈസ്പ്രസിഡണ്ടും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ്‌കാരനുമായ കാലിച്ചാംപാറ അബൂബക്കര്‍ വഴങ്ങിയില്ല. അമ്പലത്തറയില്‍ നിരവധി കെട്ടിടങ്ങളും ഭൂമിയും ഉള്ള സമ്പന്നനാണ് ഇദ്ദേഹം.

ശേഷം മറ്റൊരാള്‍ക്കും ഈ വിവരം മറച്ച് വെച്ച് സ്ഥലം മറിച്ചു വിറ്റു കാര്യം മനസ്സിലാക്കിയ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കി ഒത്ത് തീര്‍പ്പാക്കി. ശേഷം വില്‍ക്കാന്‍ കഴിയാത്ത വീട് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്.

കാലാവധിക്ക് മുമ്പ്  മറ്റൊരാള്‍ സ്ഥലം വാങ്ങിയാലും അത് സാങ്കേതികമായി ബുദ്ധിമുട്ടിലാകും അതുകൊണ്ട് ഭൂമി തനിക്ക് വേണ്ടെന്നും മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത 10ലക്ഷം രൂപ പലിശ സഹിതം 15 ലക്ഷം രൂപ തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സികെ നാസര്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു കഴിഞ്ഞ ദിവസം കോടതി  ഏറ്റെടുത്തു നോട്ടീസ് പതിച്ചു നാസര്‍ നിയമ നടപടി തുടങ്ങിയത് മൂലം ഇനി സ്ഥലവും വീടും മറ്റാര്‍ക്കും കൈമാറാനോ ധനകാര്യസ്ഥാപനങ്ങള്‍ക്ക് പണയം വെക്കാനോ കഴിയില്ല.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് നിയന്ത്രണം കർശനമാക്കുന്നു

Read Next

മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍