പെൺകുട്ടിക്ക് നേരെ പീഡനശ്രമം

ബേക്കൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതികൾക്കായി തെരച്ചിൽ ഉൗർജ്ജിതമാക്കി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി തനിക്കെതിരെയുണ്ടായ പീഡന ശ്രമം വെളിപ്പെടുത്തിയത്.

ഓട്ടോ ഡ്രൈവറടക്കമുള്ള മൂന്നംഗ സംഘം തന്നെ പീഡിപ്പിക്കുവാൻ ശ്രമിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. 3 വർഷം മുമ്പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. മൂന്നംഗ സംഘത്തിന്റെ പീഡനശ്രമത്തിന് ശേഷം പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റമുണ്ടായിരുന്നു. കടുത്ത വിഷാദ രോഗത്തിനടിമയായ പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് കെട്ടിട നിയമം കടലാസിൽ അനധികൃത നിർമ്മാണം തകൃതിയിൽ

Read Next

ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്ന ലുസൈലിലെ ആദ്യ കിക്കോഫിന് തീയതി കുറിച്ചു