മുണ്ടോട്ട് വൻ ചൂതാട്ട സംഘം പിടിയിൽ

കളിക്കളത്തിൽ നിന്ന് 1,72 ലക്ഷം പിടിച്ചെടുത്തു

കാഞ്ഞങ്ങാട് : മടിക്കൈ മുണ്ടോട്ട് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും  വൻ ചൂതാട്ട സംഘത്തെ പിടികൂടി.

കാഞ്ഞങ്ങാട് ഡി വൈ എസ് പി , എം. പി.  വിനോദിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ്  ഹൊസ്ദുർഗ്ഗ്  ഐ.പി, കെ.പി. ഷൈനിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് ചൂതാട്ട സംഘം പിടിയിലായത്.

മുണ്ടോട്ട് പാലത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ലക്ഷങ്ങളുടെ  ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യ വിവരം  ലഭിച്ചതിനെത്തുടർന്നാണ്   ഇന്ന് പുലർച്ചെ 2 മണിക്ക്  ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ഥലത്ത്  റെയ്ഡ് നടന്നത്.

പന്ത്രണ്ട് പേരടങ്ങുന്ന ചൂതാട്ട സംഘത്തെ  പിടികൂടി. കളിക്കളത്തിൽ നിന്നും 1,72,000 രൂപയും  പോലീസ് പിടിച്ചെടുത്തു.  സംഘത്തിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പ്രബേഷ് വൈക്കത്ത്, ഗിരീഷ്നമ്പ്യാർ, വിനയൻ, പോലീസ് ഡ്രൈവർ അഭിലാഷ് എന്നിവരുമുണ്ടായിരുന്നു.

റഷീദ് മീത്തൽമാങ്ങാട്, പ്രജീവൻ എം. മുണ്ടോട്ട്, പി. അമീർ ഞാണിക്കടവ്, ഖാജാ അഷ്റഫ് മാണിക്കോത്ത്, അഖിൽ കെ. ചതുരക്കിണർ, ഷമീർ രാവണേശ്വരം , അനൂപ്.കെ. ചതുരക്കിണർ, ഇ.വി. റഷീദ് കുളിയങ്കാൽ, നൗഷാദ് മാങ്ങാട് , കപിലാൽ കോളിയടുക്കം, ഛോട്ടാ അഷ്റഫ് അതിഞ്ഞാൽ, കെ.അഭിലാഷ് അടുക്കത്ത്പറമ്പ് എന്നിവരെയാണ് ചീട്ടുകളിക്കിടെ  പോലീസ് പിടികൂടിയത്.

12 പേർക്കുമെതിരെ   പോലീസ് കേരള ഗാംബ്ലിംഗ്  ആക്ട് പ്രകാരം  കേസെടുത്തു.

LatestDaily

Read Previous

സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌നയുടെ ഭര്‍ത്താവിനും പങ്ക്, തെളിവുകള്‍ പുറത്തുവന്നു

Read Next

കാഞ്ഞങ്ങാട് ടൗണിൽ ഗതാഗതം തോന്നുംപടി