ലക്നൗ ലുലുമാളിൽ സന്ദർശകരുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളിൽ 7ലക്ഷം കവിഞ്ഞു

ലക്നൗ: ഒരാഴ്ചയ്ക്കുള്ളിൽ ലുലു മാൾ ലക്നൗ നിവാസികളുടെ ഏറ്റവും പ്രശസ്തമായ ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങളിലൊന്നായി മാറി. മാൾ തുറന്ന ആദ്യ ആഴ്ചയിൽ 7 ലക്ഷത്തിലധികം സന്ദർ ശകരാണ് മാൾ സന്ദർശിച്ചത്. വാരാന്ത്യത്തിൽ 3 ലക്ഷത്തിലധികം ആളുകളാണ് മാൾ സന്ദർശിച്ചത്. ലുലു ഹൈപ്പർമാർക്കറ്റിലും ഏറ്റവും വലിയ വിനോദ കേന്ദ്രമായ ഫൺടൂറയിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷൻ സ്റ്റോർ എന്നിവ നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കറൗസലുകൾ, മിനി കോസ്റ്ററുകൾ, ഡ്രോപ്പ് ടവറുകൾ, നൂതന ഗെയിമുകൾ, വിആർ സാഹസിക അരീന ഗെയിമുകൾ, ആർക്കേഡ് വീഡിയോ ഗെയിമുകൾ, എക്സ്ഡി തിയേറ്റർ മുതലായവയാൽ സജ്ജീകരിച്ചിരിക്കുന്ന ഫൺടൂറ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമാണ്.

മാളിനെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്ത ലക്നൗ നിവാസികൾക്ക് നന്ദി. ലുലു മാൾ നൽകുന്ന സമാനതകളില്ലാത്ത ആഗോള അനുഭവത്തിന്‍റെ സാക്ഷ്യപത്രമാണ് നമുക്ക് ലഭിച്ച സന്ദർ ശകരുടെ ഒഴുക്ക്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലുലു മാൾ ഷോപ്പിംഗിനും വിനോദത്തിനുമായി നഗരത്തിലെ താമസക്കാരുടെ പ്രിയപ്പെട്ട സ്ഥലമായി മാറിയെന്ന് മാൾ ജനറൽ മാനേജർ സമീർ വർമ്മ പറഞ്ഞു.

K editor

Read Previous

ബോഡി ഷെയിമിങിനോട് പ്രതികരിച്ച് നിവിൻ പോളി

Read Next

മനസ്സുതൊട്ട ​ചിത്രങ്ങൾ; ജയ് ഭീമിനേയും ജനഗണമനയേയും അഭിനന്ദിച്ച് കുമാരസ്വാമി