സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌നയുടെ ഭര്‍ത്താവിനും പങ്ക്, തെളിവുകള്‍ പുറത്തുവന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ ഭര്‍ത്താവിനും പങ്ക്.

സ്വപ്നയുടെ ഭര്‍ത്താവ് സ്വർണ്ണക്കടത്ത് സംഘവുമായി ചര്‍ച്ച നടത്തിയതിന്റെ വിശദാംശങ്ങങ്ങൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

സ്വപ്നയെയും സുഹൃത്ത് സന്ദീപ് നായരെയും കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്വപ്നയുടെ ഭര്‍ത്താവ് ജയശങ്കര്‍ ഹോട്ടല്‍ മുറിയില്‍ നിരവധി തവണ കള്ളക്കടത്ത് സംഘവുമൊത്തുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട്.

ഹോട്ടല്‍ മുറികളില്‍ സ്വർണ്ണക്കടത്തു സംഘവുമായി ചര്‍ച്ച നടത്താന്‍ ജയശങ്കര്‍ നിരവധി തവണ ഇവരോടൊപ്പം ഒത്തു കൂടിയിരുന്നു.

ജയശങ്കറിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഇവിടെ നിന്നും കസ്റ്റംസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അരുണാണ് ഈ മുറികള്‍ സ്വർണ്ണക്കടത്ത് സംഘത്തിനായി ബുക്ക് ചെയ്തത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്

LatestDaily

Read Previous

യുവമോർച്ച മാർച്ചിൽ പോലീസ് രഹസ്യം പാളി

Read Next

മുണ്ടോട്ട് വൻ ചൂതാട്ട സംഘം പിടിയിൽ