ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ ഇന്നലെ കാഞ്ഞങ്ങാട്ട് നടത്തിയ ആർഡിഒ ഓഫീസ് മാർച്ച് സംബന്ധിച്ചുള്ള പോലീസ് രഹസ്യാന്വേഷണം പാളി.
കാലത്ത് 10 മണിക്ക് 200ഓളം വരുന്ന യുമോർച്ചാ പ്രവർത്തകർ ആർഡിഒ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നാണ് പോലീസിന് ലഭിച്ച വിവരം.
അതനുസരിച്ച് പുതിയകോട്ട ജംഗ്ഷനിൽ നിന്ന് ആർഡിഒ ഓഫീസിലേക്കുള്ള റോഡിന്റെ ആരംഭമായ സബ് ട്രഷറി കിണർ പരിസരത്ത് ഇരുമ്പ് ബാരിക്കേടുകൾ ഉറപ്പിച്ച് റോഡ് പൂർണ്ണമായും അടക്കുകയും സ്ഥലത്ത് കനത്ത പോലീസ് ബന്തവസ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
കല്ലേറുണ്ടായാൽ തലയ്ക്ക് പരിക്കേൽക്കാതിരിക്കാൻ ഇരുമ്പു ഹെൽമറ്റുകളും, ലാത്തിയും, മറ്റും ധരിച്ച അമ്പതിലധികം പോലീസുകാരെ കാലലലത്ത് 9 മണിയോടെ സ്ഥലത്ത് വിന്യസിപ്പിക്കുകയും ചെയ്തിരുന്നു.
പുതിയകോട്ട അരയാൽത്തറ ജംഗ്ഷന് തൊട്ടു പടിഞ്ഞാറു ഭാഗത്തുള്ള മിനി സിവിൽ സ്റ്റേഷന് മുന്നിലും, പോലീസ് സംഘം രാവിലെ മുതൽ നിലയുറപ്പിച്ചിരുന്നു കാലത്ത് മുതൽ മാർച്ച് കാത്തുകാത്തിരുന്ന പോലീസ് സംഘം ഉച്ചയ്ക്ക് 12 മണിക്കും, ഇനി മാർച്ച് ഉണ്ടാവില്ലെന്ന് വൃഥാ നിനച്ചിരിക്കുമ്പോഴാണ്, നൂറിൽ താഴെയുള്ള യുവമോർച്ചാ പ്രവർത്തകർ കോട്ടച്ചേരി ഭാഗത്ത് നിന്ന് പ്രകടനമായി പുതിയകോട്ടയിലെത്തിയത്.
ആർഡിഒ ഓഫീസ് ഭാഗത്തേക്ക് പോകേണ്ടിയിരുന്ന പ്രവർത്തകർ അവിടെ ശക്തമായി നിലയുറപ്പിച്ച പോലീസിനെക്കണ്ടയുടൻ അങ്ങോട്ടു പോകാതെ നേരെ മിനി സിവിൽ സ്റ്റേഷൻ ഗെയിറ്റിനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുകയും, സിവിൽ സ്റ്റേഷൻ ഗെയിറ്റ് തള്ളിത്തുറക്കാൻ ശ്രമിക്കുകയും ചെയ്തു.
പൂട്ടിയ സിവിൽ സ്റ്റേഷൻ ഗെയിറ്റിന് മുന്നിൽ യുവമോർച്ചാ പ്രവർത്തകർ ഏറെ നേരം മുദ്രാവാക്യം വിളിച്ചപ്പോഴൊന്നും, അവർക്ക് പിറകിലല്ലാതെ ഗെയിറ്റിന് മുന്നിൽ പോലീസ് സേന ഉണ്ടായിരുന്നില്ല.
മുദ്രാവാക്യം വിളിച്ചു കൊണ്ടിരിക്കുന്ന പ്രവർത്തകർക്ക് മുന്നിൽക്കടന്ന്, ഗെയിറ്റിന് മുന്നിൽ പോലീസ് നിലയുറപ്പിച്ചിരുന്നുവെങ്കിൽ ഒരു തരത്തിലും ഗെയിറ്റിന് മുകളിൽക്കയറി പതാക കെട്ടാൻ പ്രവർത്തകർക്ക് കഴിയുമായിരുന്നില്ല.
യുവമോർച്ചാ പ്രവർത്തകർ ജൂലായ് 14 ന് കാലത്ത് ഒമ്പതിനും പത്തിനും മദ്ധ്യെ ആർഡി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും സംഘർഷ സാധ്യതയുണ്ടാകുമെന്നുമാണ് കാഞ്ഞങ്ങാട്ടെ രഹസ്യാന്വേഷണ വിഭാഗം എസ് ഐമാർ, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിനും . ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിനും മുൻകൂട്ടി നൽകിയ രഹസ്യ വിവരം. ഈ വിവരത്തിന്റെ ബലത്തിലാണ് ട്രഷറി കിണർ പരിസരം റോഡ് ബാരിക്കേട് വെച്ച് തടഞ്ഞ ശേഷം, സ്ഥലത്ത് കാവൽ ശക്തമാക്കിയത്.
മിനി സിവിൽ സ്റ്റേഷൻ ഗെയിറ്റിൽ പ്രവർത്തകർ എത്തുമെന്ന യാതൊരു സൂചനയും ഇരു രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും ജില്ലാ ആസ്ഥാനത്ത് നൽകിയിരുന്നില്ല.
ഇതാണ് യുവമോർച്ചാ മാർച്ചിനെത്തിയ പ്രവർത്തകർ സിവിൽ സ്റ്റേഷൻ ഗെയിറ്റിന് മുകളിൽക്കയറി അയോദ്ധ്യാ മോഡലിൽ യുവമോർച്ചയുടെ പതാക കെട്ടാൻ കാരണം .
താലൂക്ക് ഓഫീസടക്കം പത്തിലധികം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനകത്ത് പ്രവർത്തകർ ചാടിക്കയറി കസേരയും കമ്പ്യൂട്ടറുകളും മറ്റു തകർത്തിരുന്നുവെങ്കിൽ അത് സംസ്ഥാന സർക്കാറിന് തന്നെ വലിയ നാണക്കേടായി മാറുമായിരുന്നു. മിനി സിവിൽ സ്റ്റേഷൻ എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ തൊട്ടു താഴെയുള്ള ഭരണ സിരാകേന്ദ്രം തന്നെയാണ്.
ഇത്തരമൊരു സർക്കാർ സ്ഥാപനത്തിന്റെ മുന്നിൽ പ്രകടനമായെത്താൻ പ്രകനക്കാരെ അടുപ്പിക്കാതെ നോക്കേണ്ട ഉത്തരവാദിത്വം പോലീസിന്റേതായിരുന്നിട്ടും, സമരക്കാർ സിവിൽ സ്റ്റേഷൻ ഗെയിറ്റിന് മുകളിൽക്കയറി പതാക കെട്ടിയ രംഗങ്ങൾ നിസ്സഹായരായി നേക്കി നിൽക്കുകയായിരുന്നു തോക്കും, ലാത്തിയുമേന്തിയ സേനാംഗങ്ങൾ. പതിവുകാലങ്ങളിൽ നടന്നിട്ടുള്ള ഇത്തരം മാർച്ചുകൾ സിവിൽ സ്റ്റേഷന്റെ അല്ലെങ്കിൽ ആർഡി ഓഫീസിന്റെ അരക്കിലോമീറ്റർ അകലെ റോഡിൽ തടയുകയും, തിരിച്ചയക്കുകയുമാണ് പോലീസ് ചെയ്തിരുന്നതെങ്കിലും, ഇന്നലെ പോലീസിനും രഹസ്യാന്വേഷണ വിഭാഗത്തിനും യുമോർച്ചാ മാർച്ച് തടയുന്നതിൽ കനത്ത പാളിച്ച സംഭവിച്ചു.
രഹസ്യങ്ങളന്വേഷിക്കാൻ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിനും, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിനും എസ് ഐ റാങ്കിലുള്ള രണ്ട് പോലീസുദ്യോഗസ്ഥർ രാപ്പകൽ കാഞ്ഞങ്ങാട്ട് സേവനമനുഷ്ടിക്കുമ്പോഴാണ്, പോലീസ് സ്റ്റേഷൻ മാർച്ചിൽ കൈമാറിയ രഹസ്യ വിവരങ്ങൾ പാളിപ്പോയത്.
ഇനി ആർഡി ഓഫീസിലേക്ക് തങ്ങൾ പോവില്ലെന്നും, സിവിൽ സ്റ്റേഷന് മുന്നിൽ എത്തുമെന്നുമുള്ള വിവരങ്ങൾ മാർച്ചിന് 10 മിനുറ്റുകൾ മുമ്പ് ലഭിച്ചാലും, ആ വിവരം അപ്പോൾ തന്നെ കാസർകോട്ടുള്ള രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥന് കൈമാറേണ്ട അടിയന്തിര ചുമതലയും രഹസ്യാന്വേഷകർക്കുണ്ട്.
അങ്ങിനെയൊരു വിവരം വൈകി ലഭിച്ചാലും, ഞൊടിയിടയ്ക്കുള്ളിൽ ആ വിവരം വയർലസ് വഴി സ്ഥലത്ത് മാർച്ച് തടയാനുള്ള ചുമതല വഹിക്കുന്ന പോലീസുദ്യോഗസ്ഥന് കൈമാറേണ്ടതും, സിവിൽ സ്റ്റേഷൻ ഗെയിറ്റിന് നൂറു മീറ്റർ മുന്നിലെങ്കിലും പ്രകടനക്കാരെ പോലീസ് തടയേണ്ടതുമായിരുന്നു.
ഇന്നലെ കാഞ്ഞങ്ങാട്ട് യുവമോർച്ച മാർച്ച് നടന്നത്, ഫലത്തിൽ പോലീസിന്റെ പൂർണ്ണ പിന്തുണയിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.