കടൽ വെള്ളത്തിൽ നിന്ന് ഉപ്പും കുടിവെള്ളവും വേർതിരിച്ചെടുക്കുന്ന സ്ഥാപനംവരുന്നു

കാഞ്ഞങ്ങാട്: കടൽ വെള്ളം ശുദ്ധീകരിച്ച് അതിൽ നിന്ന് ഉപ്പും വെള്ളവും  വേർതിരിച്ച് ഉപ്പും കുടിവെള്ളവും വിപണിയിലെത്തിക്കാൻ കഴിയുന്ന ഫാക്ടറി കാഞ്ഞങ്ങാട്ട് ആരംഭിക്കാൻ പദ്ധതി.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള  സമുദ്ര സാൾട്ട് ആന്റ് ഡ്രിംങ്കിഗ്  വാട്ടർ എന്ന കമ്പനിയാണ് കടൽ വെള്ളം വേർതിരിച്ചെടുക്കുന്ന സംവിധാനം കാഞ്ഞങ്ങാട്ട്  കൊണ്ട് വരുന്നതെന്ന് കമ്പനി ചെയർമാൻ പി.കെ. പദ്മനാഭൻ നമ്പ്യാർ,  മാനേജിംഗ് ഡയരക്ടർ  ബാബു വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മണിക്കൂറിൽ ഒരു ലക്ഷം  ലിറ്റർ കുടിവെള്ളത്തിൽ നിന്ന് മൂന്ന് ടൺ ഉപ്പും  ശുദ്ധീകരിച്ച കുടിവെള്ളവും ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന ഫാക്ടറിയാണ് കാഞ്ഞങ്ങാട് നഗരസഭയിൽപ്പെട്ട ഒഴിഞ്ഞവളപ്പ് പ്രദേശത്ത് സ്ഥാപിക്കുന്നത്.

ഒരു ലക്ഷം ലിറ്റർ കടൽ വെള്ളത്തിൽ നിന്ന് മൂന്ന് ടൺ ഉപ്പിന് പുറമെ 44,000 ലിറ്റർ  വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാൻ കഴിയുമെന്നാണ് കമ്പനി ഉടമകൾ അവകാശപ്പെടുന്നത്.

30 കോടിയാണ് കമ്പനിയുടെ ചിലവ് കണക്കാക്കുന്നത്. തുടക്കത്തിൽ 150 പേർക്ക് തുടർന്ന് അഞ്ഞൂറോളം പേർക്ക് തൊഴിൽ നൽകാൻ കഴിയും. പ്രാരംഭമായി നീലേശ്വരം കണിച്ചിറയിൽ  ഓഫീസ് പ്രവർത്തിച്ച് വരുന്നുയ ഒമ്പത് മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിച്ച്  കമ്പനി തുടങ്ങാൻ കഴിയുമെന്ന് ചെയർമാനും മാനേജിംഗ് ഡയരക്ടറും പറഞ്ഞു.

Read Previous

സ്വർണ്ണക്കടത്ത്​: 3 പേർ പിടിയിൽ കെ. ടി. റമീസും, മൂവാറ്റുപുഴ ജലീലും അറസ്റ്റിൽ

Read Next

യുവമോർച്ച മാർച്ചിൽ പോലീസ് രഹസ്യം പാളി