പത്താംതരം വിദ്യാർത്ഥി ഉറക്കത്തിൽ മരിച്ചു

നീലേശ്വരം:  വിദ്യാർത്ഥി ഉറക്കത്തിനിടെ ശ്വാസ തടസ്സം മൂലം മരിച്ചു. ചായ്യോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥിയാണ് ഇന്ന് പുലർച്ചെ 3.15 ന് ഉറക്കത്തിനിടെ ശ്വാസ തടസ്സം മൂലം മരിച്ചത്.

ചായ്യോം കുണ്ടാരത്തെ പുതുമന ഹൗസിൽ പരേതനായ വിമലിന്റെയും, ചായ്യോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക ഷിജിയുടെയും മകനായ അരുൺ വിമലാണ് ഉറക്കത്തിനിടെ മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വിദ്യാർത്ഥിയുടെ മരണത്തെത്തുടർന്ന് ചായ്യോം സ്കൂളിന് അവധി പ്രഖ്യാപിച്ചു. മൃതദേഹം നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അരുൺ വിമലിന്റെ മൃതദേഹം പൊതുദർശനത്തിന് ശേഷം സംസ്ക്കരിക്കും. സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. ഏക സഹോദരി: അനന്യ വിമൽ

LatestDaily

Read Previous

അനധികൃത ഹോട്ടൽ; വിജിലൻസിന് പരാതി

Read Next

അനധികൃത പാർക്കിംഗിന് പിടിവീഴും