ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : ചിത്താരി ചാമുണ്ഡിക്കുന്ന് നായ്ക്കർ വളപ്പ് തറവാട്ട് ക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ള പഞ്ചലോഹ വിഗ്രഹം കളവുപോയി. ഇന്ന് പുലർച്ചെയാണ് വിഗ്രഹം മോഷണം പോയതായി കണ്ടെത്തിയത്.
നായ്ക്കർ വളപ്പ് ശ്രീമല്ലികാർജ്ജുന ക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിഷ്ഠയാണ് മോഷ്ടാക്കൾ അപഹരിച്ചത്. ക്ഷേത്ര ഓഫീസിനകത്തുണ്ടായിരുന്ന അലമാരയിൽ സൂക്ഷിച്ച 7000 രൂപയും കാണാതായിട്ടുണ്ട്.
8 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹത്തിന് ലക്ഷങ്ങൾ വിലവരുമെന്നാണ് അമ്പലക്കമ്മറ്റി ഭാരവാഹികൾ പറയുന്നത്.
നാൽപ്പത് വർഷം മുമ്പ് 70,000 രൂപ ചിലവിൽ നിർമ്മിച്ച പ്രതിഷ്ഠാവിഗ്രഹത്തിന് ഇപ്പോൾ നല്ല വില ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. വിഗ്രഹം കാണാതായ സംഭവത്തിൽ ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു. ക്ഷേത്രത്തിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തും. കവർച്ച നടന്ന ക്ഷേത്രത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് പ്രാഥമിക പരിശോധന നടത്തി.