യുവമോർച്ച സിവിൽസ്റ്റേഷൻ ഗെയിറ്റ് ചാടി; പോലീസ് നോക്കി നിന്നു

കാഞ്ഞങ്ങാട്: ഭാരതീയ യുവമോർച്ച പ്രവർത്തകർ ഇന്ന് പുതിയകോട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഗെയിറ്റിന് മുകളിൽ ചാടിക്കയറി പാർട്ടി പതാക കെട്ടി.

സായുധരായ നൂറിലധികം പോലീസും വനിതാ പോലീസും ഇന്ന് കാലത്ത് 10 മണി മുതൽ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് പ്രതീക്ഷിച്ച് സിവിൽ സ്റ്റേഷന് മുന്നിൽ കാത്തുകെട്ടിക്കിടക്കുന്നുണ്ടായിരുന്നു.

നൂറിൽ താഴെ പ്രവർത്തകർ മാത്രമാണ് മുദ്രാവാക്യം മുഴക്കി 12-30 മണിക്ക് സിവിൽ സ്റ്റേഷന് മുന്നിലെത്തിയത്. പോലീസിനെ തള്ളിമാറ്റിയ ഇവർ പൂട്ടിയിട്ട സിവിൽ സ്റ്റേഷൻ ഗെയിറ്റിന് മുകളിൽച്ചാടിക്കയറി പതാക കെട്ടുകയും ചെയ്തു.

ഇവരിൽ ചിലർ പോലീസിനെ ആക്രമിക്കുകയും ചെയ്തു. നൂറോളം പോലീസുദ്യോഗസ്ഥർ എന്തിനും തയ്യാറായി സ്ഥലത്തുണ്ടായിരുന്നുവെങ്കിലും, സേന എന്തുകൊണ്ടോ നിസ്സഹായരായി കാണപ്പെട്ടു.

ഇതിനിടയിൽ പ്രതിഷേധക്കാരിൽ ചിലർ പോലീസിന് നേർക്ക് കൈ ഓങ്ങുകയും ചെയ്തു.

സിവിൽ സ്റ്റേഷന്റെ ഗെയിറ്റ് ചാടിക്കയറിയ സമരക്കാർ സിവിൽ സ്റ്റേഷനകത്ത് കയറിയിരുന്നുവെങ്കിൽ അത് വലിയ സംഘർഷത്തിലെത്തുമായിരുന്നു.

ഏതാനും പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വർണ്ണക്കടത്തു കേസ്സിൽ ആരോപണമുയർന്ന സംസ്ഥാന ഭരണകൂടം രാജിവെക്കണമെന്നാ

വശ്യപ്പെട്ടാണ് യുവമോർച്ചാ പ്രവർത്തകർ ഇന്ന് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.

LatestDaily

Read Previous

പ്രവാസിയിൽ നിന്ന് ഫാഷൻഗോൾഡ് തട്ടിയെടുത്തത് അരക്കോടി

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ്: പരാതിക്കാരിയുടെ മൊഴിയെടുത്തു