ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തൻ ആഗ്രഹിച്ചത് ഒരു മരമായി വളരണമെന്നായിരുന്നു. ആഗ്രഹിച്ചതുപോലെ, അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കായ ഒരു മാമ്പഴ തൈ നട്ട് ചിതാഭസ്മം ചുവട്ടിൽ നിക്ഷേപിക്കുകയായിരുന്നു.
തന്‍റെ പ്രിയപ്പെട്ട സ്വർണ ജുബ്ബയും പൈജാമയും അണിഞ്ഞായിരുന്നു പ്രതാപ് പോത്തന്റെ അവസാന യാത്ര. അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകളില്ലാതെ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്കാരം.
പ്രതാപ് പോത്തൻ ആദ്യം വിവാഹം കഴിച്ചത് നടി രാധികയെയാണ്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചാണ് പ്രണയവിവാഹം നടത്തിയത്. അത് രണ്ടു വർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. 1985 ൽ വിവാഹിതരായ അവർ 1986 ൽ വിവാഹമോചനം നേടി. 1990 ൽ അമല സത്യനാഥിനെ വിവാഹം കഴിച്ചെങ്കിലും 2012 ൽ അവരുടെ 22 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു. പ്രതാപ് പോത്തന്‍റെയും അമലയുടെയും മകളാണ് കായ.