ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധി അതിരൂക്ഷമായ ശ്രീലങ്കയില്‍ ഇന്ത്യ ഇടപെടുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള എഐഡിഎംകെ, ഡിഎംകെ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥനയെ തുടർന്നാണ് തീരുമാനം. മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഇന്ത്യയുടെ ഇടപെടൽ വേണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ഏഴ് ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ഡിഎംകെ, എഐഡിഎംകെ നേതാക്കൾ ശ്രീലങ്കയിലെ തമിഴ് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. ശ്രീലങ്കയിലേക്ക് അവശ്യസാധനങ്ങൾ അയച്ച് സഹായിച്ചിട്ടും ഇന്ത്യ വിഷയത്തിൽ നേരിട്ട് ഇടപെട്ടിരുന്നില്ല.
ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. നിലവിൽ ശ്രീലങ്കയിൽ നിന്നുള്ള കുടിയേറ്റ പ്രതിസന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.