ബീഹാർ മിലിട്ടറി പോലീസ് സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു

ബീഹാർ: ജാമുയിൽ ബീഹാർ മിലിട്ടറി പോലീസ് (ബിഎംപി) സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 23 ജവാൻമാർക്ക് പരിക്കേറ്റു. മുസാഫർപൂരിൽ നിന്ന് ജാമുയിലേക്ക് പോവുകയായിരുന്ന വാഹനം മലയ്പൂരിൽ വച്ച് മറിയുകയായിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ബിഎംപി ജവാൻമാരുമായി ബസ് ജാമുയിലെത്തിയത്.

ജവാൻമാരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ എല്ലാവരുടെയും നില തൃപ്തികരമാണ്. മുഖ്യമന്ത്രിയുടെ സംരക്ഷണയിൽ ജാമുയി പൊലീസ് ലൈനിലേക്ക് പോകുകയായിരുന്നു ബസ്. വാഹനത്തിൽ 32 സൈനികരുണ്ടെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Read Previous

മുക്താര്‍ അബ്ബാസ് നഖ്‌വി അടുത്ത ബംഗാള്‍ ഗവര്‍ണറായേക്കും

Read Next

200 കോടി ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി; അഭിനന്ദനവുമായി പ്രധാനമന്ത്രി