ലഖ്‌നൗ ലുലു മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ മുദ്രാവാക്യം വിളിച്ചു; 2 പേര്‍ അറസ്റ്റില്‍

ലക്നൗ: ലഖ്നൗവിലെ ലുലു മാളിൽ ഹനുമാൻ ചാലിസ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ലഖ്നൗവിലെ ലുലു മാളിനുള്ളിൽ പ്രാർത്ഥന നടത്തുന്ന ചിലരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന് പിന്നാലെയാണ് ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ലുലു മാളിനുള്ളില്‍ നിസ്‌കാര പ്രാര്‍ത്ഥന നടത്തുന്ന വീഡിയോക്ക് പിന്നാലെ മാളിനുള്ളിൽ മതപരമായ ചടങ്ങുകളും പ്രാർത്ഥനകളും അനുവദിക്കില്ലെന്ന് മാൾ അധികൃതർ വ്യക്തമാക്കിയിരുന്നു.

Read Previous

‘ചലച്ചിത്ര അക്കാദമിയിൽ ഏകാധിപത്യം’; മുഖ്യമന്ത്രിക്ക് അക്കാദമി അംഗം കത്തയച്ചു

Read Next

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തൊടുന്ന പാക് താരം; റെക്കോർഡിട്ട് ബാബര്‍ അസം