ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സിംഗപ്പൂര്‍: 2022 സീസണിലെ തന്റെ ആദ്യ സൂപ്പര്‍ 500 കിരീടത്തിലേക്ക് എത്തി ഇന്ത്യയുടെ സ്വന്തം പി വി സിന്ധു. സിംഗപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ചൈനയുടെ യി വാംഗിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21-9, 11-21, 21-15 എന്നിങ്ങനെയായിരുന്നു.
സിന്ധു ആദ്യമായാണ് സിംഗപ്പൂർ ഓപ്പൺ കിരീടം നേടുന്നത്. 2022ലെ സിന്ധുവിന്‍റെ മൂന്നാം കിരീടമാണിത്. ഈ വർഷമാദ്യം കൊറിയ ഓപ്പൺ, സ്വിസ് ഓപ്പൺ എന്നിവയും സിന്ധു നേടിയിരുന്നു. സിംഗപ്പൂർ ഓപ്പൺ ഫൈനലിലെ ആദ്യ ഗെയിം ജയിക്കാൻ സിന്ധുവിന് 12 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ.
ആദ്യ കളിയിൽ തുടർച്ചയായി 13 പോയിന്‍റ് നേടി. എന്നാൽ രണ്ടാം ഗെയിമിൽ ചൈന ശക്തമായി തിരിച്ചടിച്ചു. വിജയിയെ നിര്‍ണയിച്ച അവസാന ഗെയിമിന്റെ തുടക്കത്തില്‍ ചൈനീസ് താരമാണ് ലീഡ് എടുത്തത്. എന്നാൽ സിന്ധു യിംഗിനെതിരെ ലീഡ് വർദ്ധിപ്പിക്കുന്നത് തുടർന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് മത്സരത്തിന് ശേഷം സിന്ധു പറഞ്ഞു.