ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ ലാൻഡിങ്; രണ്ടാഴ്ചയ്ക്കിടെ രണ്ടാം സംഭവം

ന്യൂഡൽഹി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം പാകിസ്ഥാനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതലെന്ന നിലയിൽ ഇൻഡിഗോയുടെ 6ഇ-1406 വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി കറാച്ചിയിലേക്ക് ഒരു അധിക വിമാനം അയച്ചതായി ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സാങ്കേതിക തകരാർ കാരണം പാകിസ്ഥാനിൽ ഇറങ്ങുന്ന രണ്ടാമത്തെ വിമാനമാണിത്. ഈ മാസമാദ്യം ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാർ കാരണം കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 138 യാത്രക്കാർ പിന്നീട് ഇന്ത്യയിൽ നിന്ന് അയച്ച വിമാനത്തിൽ ദുബായിലേക്ക് പറന്നു.

Read Previous

കുഞ്ഞിലയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടിയും

Read Next

രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടി; അടിയന്തര പ്രമേയവുമായി കോൺഗ്രസ്