നിരീക്ഷണ ക്യാമറ ഓഫാക്കിയ ബാങ്ക് ഉദ്യോഗസ്ഥന് താക്കീത്

ചെറുവത്തൂർ: പിലിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ  കാലിക്കടവ് ശാഖയിലെ  നിരീക്ഷണ ക്യാമറ ഓഫാക്കിയ സീനിയർ ക്ലാർക്കിനെ ഇന്നലെ നടന്ന ബാങ്ക് ഭരണ സമിതി യോഗത്തിൽ താക്കീത് ചെയ്തു.

പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയിലെ സീനിയർ ക്ലാർക്ക്  സതീശനാണ് മാനേജരുടെ ചുമതലയിലിരിക്കെ ബാങ്കിലെ നിരീക്ഷണ ക്യാമറകൾ ഓഫാക്കിയത്.

3 മാസം  മുമ്പാണ് മാനേജരായിരുന്ന രഘു അവധിയിൽ പോയപ്പോൾ സതീശന് മാനേജരുടെ അധിക ചുമതല നൽകിയത്.

2 ദിവസത്തെ അവധി കഴിഞ്ഞ് മാനേജർ തിരിച്ചെത്തിയപ്പോഴാണ് ബാങ്കിലെ നിരീക്ഷണ ക്യമറകൾ ഓഫാക്കിയതായി കണ്ടെത്തിയത്. തുടർന്ന് ഇദ്ദേഹം വിവരം ബാങ്ക് ഭരണസമിതി പ്രസിഡന്റ് ഏ.വി. ചന്ദ്രനെ അറിയിച്ചു.

ക്യാമറ ഓഫാക്കിയ വിഷയത്തിൽ ബാങ്ക് ഭരണ സമിതി നിയോഗിച്ച  അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഇന്നലെ പിലിക്കോട് സഹകരണ ബാങ്കിന്റെ കരപ്പാത്തെ ഹെഡ്ഓഫീസിൽ ഭരണ സമിതിയുടെയും, സ്റ്റാഫംഗങ്ങളുടെയും മീറ്റിങ്ങുകൾ നടന്നിരുന്നു.

നീലേശ്വരം സ്വദേശിനിയിൽ നിന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹി രഹസ്യമായി വാങ്ങിയ 5 ലക്ഷം രൂപ തിരികെ വാങ്ങി നൽകാമെന്ന് ബാങ്ക് പ്രസിഡന്റ്  ഏ. വി. ചന്ദ്രൻ യുവതിക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.

LatestDaily

Read Previous

സ്വർണ്ണം പോയത് റിയൽ എസ്റ്റേറ്റ് ഇടപാടുകളിലേയ്ക്ക്

Read Next

ഫുട്ബോൾ കണക്ക് പുറത്തു വിട്ടില്ല. ആസ്പയർ സിറ്റി ക്ലബ്ബിൽ പൊട്ടലും ചീറ്റലും