എംജി ശ്രീകുമാറിന്റെ പേരിലുള്ള കേസ് വിധി പറയാന്‍ ആഗസ്റ്റ് രണ്ടിലേക്ക് മാറ്റി

കൊച്ചി: ഗായകൻ എം ജി ശ്രീകുമാറിനെതിരായ കേസ് പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലൻസ് കോടതി ഓഗസ്റ്റിലേക്ക് മാറ്റി. തീരദേശ പരിപാലന നിയമം ലംഘിച്ച് കൊച്ചി ബോൾഗാട്ടി പാലസിന് സമീപം വീട് നിർമ്മിച്ച കേസിലാണ് കോടതി വിധി പറയുന്നത് മാറ്റിവച്ചത്. ഓഗസ്റ്റ് രണ്ടിന് വിധി പറയും.

സംഭവത്തിൽ കേസെടുക്കേണ്ട ആവശ്യമില്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചട്ടലംഘനങ്ങൾ പരിഗണിക്കുന്ന എൽ.എസ്.ജി ട്രിബ്യൂണൽ പരിഗണിക്കണമെന്നും അഡീഷണൽ ഡയറക്ടർ നേരത്തെ നിയമോപദേശം നൽകിയിരുന്നു. 2019 ഫെബ്രുവരിയിലാണ് വിജിലൻസ് അഡീഷണൽ ഡയറക്ടർ നിയമോപദേശം നൽകിയത്.

എന്നാൽ, ഹർജിക്കാരനായ ജി. ഗിരീഷ് ബാബു നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിനും കേസ് രജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടു. ബോൾഗാട്ടി കൊട്ടാരത്തിൽ നിന്ന് 100 മീറ്റർ അകലെയാണ് എം.ജി ശ്രീകുമാർ വീട് നിർമിച്ചത്.

K editor

Read Previous

ഇന്ദിരയായി കങ്കണ; ‘ എമര്‍ജെന്‍സി’ യുടെ ടീസര്‍ പുറത്ത്

Read Next

ഇന്ത്യയിൽ പുതിയ കോവിഡ്-19 കേസുകളിൽ നേരിയ കുറവ്