സംവിധായിക കുഞ്ഞില മസിലാമണിയെ അറസ്റ്റ് ചെയ്തു.

കോഴിക്കോട്: വനിതാ ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണിയെ പോലീസ് അറസ്റ്റ് ചെയ്തു. തന്‍റെ ചിത്രം മേളയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ്‌ ചലച്ചിത്ര മേള വേദിയിൽ അവർ പ്രതിഷേധിച്ചത്. സ്റ്റേജിൽ പ്രതിഷേധിച്ച കുഞ്ഞിലയെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

“കെ കെ രമ സിന്ദാബാദ്, ടി പി ചന്ദ്രശേഖരൻ സിന്ദാബാദ്, പിണറായി വിജയൻ എന്നെ അറസ്റ്റ് ചെയ്തു, മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ ഞാൻ യോഗ്യ,” അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ അവർ ആക്രോശിച്ചു. പൊലീസ് സ്റ്റേഷനിൽ വെച്ച് എസ്.ഐയുടെ തൊപ്പി ധരിച്ച് ഇവർ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

മേളയിൽ നിന്ന് തന്‍റെ സിനിമയെ ഒഴിവാക്കിയതിനെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് പ്രതിഷേധം അറിയിക്കുമെന്ന് കുഞ്ഞില നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. തന്‍റെ ചിത്രം നീക്കം ചെയ്തതിനെ കുറിച്ച് രഞ്ജിത്തിനോട് വാട്സാപ്പിൽ
ചോദിച്ച സന്ദേശവും അവർ പുറത്തുവിട്ടു. വേദിയിൽ സംസാരിക്കാൻ അവസരം നൽകണമെന്നും മേളയിൽ പാസ് അനുവദിക്കണമെന്നും അവർ സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. 

Read Previous

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ആശുപത്രിയിൽ

Read Next

ലിംഗ വ്യത്യാസം കുറക്കുന്നതിൽ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ