തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവം ആശുപത്രിയിൽ

തമിഴ്നാട്: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തെ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പനീർശെൽവം വേഗം സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശംസിച്ചു. എടപ്പാടി കെ പളനിസ്വാമിയുമായുള്ള അധികാര വടംവലിക്കിടെ മുൻ മന്ത്രിമാർ ഉൾപ്പെടെ 40 എഐഎഡിഎംകെ പ്രവർത്തകരെ പുറത്താക്കിയതിന് പിന്നാലെയാണ് പനീർശെൽവത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read Previous

75 സംസ്ഥാനങ്ങള്‍ രൂപീകരിക്കണം; ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ്

Read Next

സംവിധായിക കുഞ്ഞില മസിലാമണിയെ അറസ്റ്റ് ചെയ്തു.