ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഗൂഗിളും ഫെയ്‌സ്ബുക്കും പ്രതിഫലം നല്‍കേണ്ടി വരും

ന്യൂഡല്‍ഹി: ഗൂഗിൾ, മെറ്റ, ആമസോൺ, ട്വിറ്റർ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ ഇന്ത്യൻ വാർത്താ മാധ്യമങ്ങളുമായി പരസ്യവരുമാനം പങ്കിടുന്ന സമ്പ്രദായം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാർത്തകളുടെ ഉള്ളടക്കത്തിന്‍റെ യഥാർത്ഥ സ്രഷ്ടാക്കൾക്ക് അതിൽ നിന്നുള്ള വരുമാനത്തിന്‍റെ ഒരു വിഹിതം നൽകണമെന്ന് ഉത്തരവിട്ട ഓസ്ട്രേലിയയ്ക്കും ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും അനുസൃതമായാണ് ഈ നീക്കം. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും നിലവിലുള്ള ഐടി നിയമങ്ങൾ പരിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഇത് നടപ്പാക്കുമെന്നും കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വലിയ ടെക് കമ്പനികൾക്ക് ഇപ്പോൾ ഡിജിറ്റൽ പരസ്യ വരുമാനത്തിൽ മേൽക്കൈയുണ്ട്. ഇതിന്‍റെ പ്രയോജനം ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾക്ക് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ നിയമങ്ങൾ രൂപീകരിക്കാനുള്ള സാഹചര്യം ഗൗരവമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി വാർത്താ ഏജൻസിയോട് പറഞ്ഞു.

K editor

Read Previous

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമർ സ്വര്‍ണം നേടി

Read Next

“വിവാഹിതരാവാതെ ഒരുമിച്ച് കഴിഞ്ഞ് ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനാവില്ല”