സ്വപ്ന കടത്തിയത് 200 കോടിയുടെ സ്വർണ്ണം

കാഞ്ഞങ്ങാട്: സ്വർണ്ണസുന്ദരി സ്വപ്ന തിരുവനന്തപുരത്തെ യുഏഇ കോൺസുലേറ്റു വഴി കടത്തിയത് 200 കോടി രൂപയുടെ സ്വർണ്ണം.

തുടർച്ചയായി ഇന്നേക്ക് അഞ്ചാം ദിവസവും ഒളിവിൽക്കഴിയുന്ന സ്വപ്നയെ  കണ്ടെത്താൻ കസ്റ്റംസിന് ഇനിയും പാടുപെടേണ്ടി വരും.

അത്രയ്ക്ക് വലിയ ബന്ധങ്ങളാണ് സ്വപ്നയ്ക്ക് കേരളത്തിലും യുഏഇയിലുമുള്ളത്.

യുഏഇ കോൺസുലേറ്റിന്റെ കാറിലാണ് സ്വപ്ന തിരുവനന്തപുരം നഗരത്തിൽ സഞ്ചരിക്കാറുള്ളത്. സംസ്ഥാന സർക്കാറിന്റെ ഐടി വകുപ്പിൽ നിയമിതയായ ശേഷം കഴിഞ്ഞ 6 മാസത്തിൽ ആറു തവണ സ്വപ്ന അബുദാബിയിലെത്തിയിട്ടുണ്ട്.

രണ്ടു തവണ സ്വപ്നയോടൊപ്പം മുഖ്യമന്ത്രിയുടെ സിക്രട്ടറിയും  ഐടി വകുപ്പ്  ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറും അബുദാബിയിൽ ഇറങ്ങിയിട്ടുണ്ട്.  യുഏ ഇ കോൺസുലേറ്റിൽ സേവനമനുഷ്ടിക്കുന്ന യുഏഇയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരിൽ അബുദാബിയിൽ നിന്ന് എയർ കാർഗോ വഴി എത്തിയ നയതന്ത്ര ബാഗേജിൽ നിന്നാണ് ഏറ്റവുമൊടുവിൽ കസ്റ്റംസ് 30 കിലോ സ്വർണ്ണം പിടികൂടിയത്.

സ്വപ്ന യുഏഇയിൽ ഇറങ്ങിയാൽ ഏറിയാൽ പത്തു നാൾക്കപ്പുറം ഗൾഫിൽ തങ്ങാറില്ല. സ്വപ്നയുടെ മുൻകൂർ ജാമ്യ ഹരജി ജുലായ് 14 ന് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണനയ്ക്കെടുക്കും. അതിന് മുമ്പ് സ്വപ്നയെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കഴിഞ്ഞില്ലെങ്കിൽ അത് ഇന്ത്യൻ കസ്റ്റംസിന് തന്നെ വലിയ നാണക്കേടായി മാറും. തിരുവനന്തപുരത്ത് സിക്രട്ടറിയേറ്റിനോട് ചേർന്നുള്ള എം.ശിവശങ്കറിന്റെ ഫ്ലാറ്റിലാണ് കസ്റ്റംസ് ഇന്ന് രാവിലെ പരിശോധന നടത്തിയത്. സ്വപ്ന താമസിച്ചിരുന്ന മുടവൻ മുകളിലെ വീട്ടിലും കസ്റ്റംസ് സ്വപ്നയ്ക്ക് വേണ്ടി റെയ്ഡ് നടത്തിയെങ്കിലും, ചില രേഖകളൊഴിച്ച് മറ്റൊന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ല.

LatestDaily

Read Previous

പ്രധാനമന്ത്രിയെ അപമാനിച്ചതിന് കേസ്സ്

Read Next

സന്ദീപ് നായർക്ക് പിന്നാലെ എൻഐഎ