തീവ്രവാദ വേഷത്തിൽ അയിത്തം തിരിച്ചു വന്നു : വൽസൻ തില്ലങ്കേരി

കാഞ്ഞങ്ങാട് : ഒരിക്കൽ നമ്മൾ കെട്ടുകെട്ടിച്ച അയിത്തവും തൊട്ടുകൂടായ്മയും തീവ്രവാദ വേഷത്തിൽ തിരിച്ചെത്താനുള്ള ആശങ്ക മുന്നിൽ കാണുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് വൽസൻ  തില്ലങ്കേരി. പുതിയ അയിത്തമാണ് മലയാളി  മനസ്സുകളെ പിടികൂടാനിരിക്കുന്നത്. അത് മതങ്ങളുടെ തീവ്രവാദമാണെന്നും, അദ്ദേഹം സൂചിപ്പിച്ചു.

മതങ്ങൾ തിരിച്ചറിഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തിരിച്ചെത്തുമ്പോൾ,  മതങ്ങൾ ദൃഷ്ടിയിൽപ്പെട്ടാലും ദോഷം വരുമെന്ന അവസ്ഥയിലേക്ക് കാലത്തെ മാറ്റിക്കൊണ്ടിരിക്കുന്ന താലിബാനിസം പോലുള്ള തീവ്രവാദ സംഘടനകൾ കേരളത്തിലും അപകടകരമായി അരങ്ങുവാഴാൻ തുടങ്ങിയെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംഘടിപ്പിച്ച ” കേരളം താലിബാനിസത്തിലേക്കോ? ” എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയെ പുൽകാത്തതും ശാസ്ത്രത്തെ നിരാകരിക്കുന്നതുമായ ഒരു സംസ്കാരം കേരളത്തിൽ വേര് പിടിക്കുന്നത് ആപത്കരമാണ്. പറയാനുള്ള കാര്യങ്ങൾ സത്യത്തിലൂന്നി ശക്തമായി വിളിച്ചു പറയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് മനുഷ്യൻ, പിന്നെന്തു സംസ്കാരം എന്ന് വൽസൻ ചോദിച്ചു. കരിവെള്ളൂരിൽ സിപിഎം സംഘടിപ്പിച്ച സെമിനാറിൽപ്പോലും താൻ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്നേഹസംവാദങ്ങൾ നടത്തി കേരളമൊട്ടുക്കും ഓടി നടന്ന മുജാഹിദ് ആശയക്കാരൻ എം.എം.

അക്ബർ പിന്നീട് ഹിന്ദുമതത്തേയും ഇസ്ലാമിനെയും തള്ളിപ്പറഞ്ഞ അപഹാസ്യം കേരളം കണ്ടതാണെന്നും, ഹിന്ദുഐക്യവേദി ഒരു മതത്തേയും തള്ളിപ്പറയാൻ  അന്നും ഇന്നും ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു. ചാനൽ ചർച്ചകൾ എന്ന പേരിൽ നിത്യവും വിവാദങ്ങളാണ്    പ്രത്യക്ഷപ്പെടുന്നത്. ആർക്കും എന്തും വിളിച്ചു പറയാനുള്ള വേദിയായി ചാനൽ ചർച്ചകൾ മാറിയെന്നും വൽസൻ തില്ലങ്കേരി പറഞ്ഞു.

സെമിനാറുകൾ സംഘടിപ്പിക്കുന്നത് പറയാനുള്ള കാര്യങ്ങൾ കേൾക്കാനും പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും അതിൽ നിന്ന്  സത്യത്തെ ഉൾക്കൊള്ളാനുമാണെന്ന് സെമിനാറിൽ സംസാരിച്ച ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് പറഞ്ഞു. സെമിനാർ ആരു നടത്തിയാലും അതിനെ ഹിന്ദുത്വമെന്നും ഇസ്ലാമികമെന്നും വേർതിരിച്ച് നിർത്തി അതിർവരമ്പുകൾ ഒരുക്കുന്നത് മറ്റൊരു താലിബാനിസമാണെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ : കെ. കരുണാകരൻ നമ്പ്യാർ, പയ്യാവൂർ മാധവൻ എന്നിവർ സംസാരിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി എസ്.പി. ഷാജി സ്വാഗതവും പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കൊട്ടോടി ഗോവിന്ദൻ ആദ്ധ്യക്ഷം വഹിച്ചു. സ്ത്രീകളടക്കം ഇരുന്നൂറോളം പേർ സെമിനാറിൽ സംബന്ധിച്ചു.  സെമിനാറിൽ സംബന്ധിക്കേണ്ടിയിരുന്ന കോൺഗ്രസ് നേതാവ് അഡ്വ : ടി. കെ. സുധാകരൻ ലീഗ് നേതാവ് ഇ.കെ.കെ.പടന്നക്കാട് എന്നിവർ നിന്ന് വിട്ടുനിന്നു. 

LatestDaily

Read Previous

ഇന്ത്യ- ചൈന ചർച്ച 17ന്; പതിനാറാം റൗണ്ട് ചർച്ചയാണ് ഞായറാഴ്ച നടക്കുന്നത്

Read Next

പ്രതാപ് പോത്തന്റെ വിയോഗത്തിൽ ഖുശ്ബു