‘ഹോട്ടലുകളില്‍ ബീഫ് എന്ന വാക്ക് വേണ്ട; ഉത്തരവിറക്കി അരുണാചല്‍ പ്രദേശ്

അരുണചാൽ പ്രദേശ് : അരുണാചൽ പ്രദേശിലെ ഭക്ഷണശാലകളിൽ നിന്ന് ബീഫ് എന്ന വാക്ക് നീക്കം ചെയ്യാൻ ഇറ്റാനഗർ മജിസ്ട്രേറ്റ് ഉത്തരവിട്ടു. മതപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബീഫ് എന്ന വാക്ക് നീക്കം ചെയ്യുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മാംസം കഴിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനമാണ് അരുണാചൽ പ്രദേശ്. അതേസമയം, ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നതായി ജില്ലാ ഭരണകൂടം ഉത്തരവിൽ പറഞ്ഞു.

“ഹോട്ടലുകളിലെയും റെസ്റ്റോറന്‍റുകളിലെയും ബോർഡുകളിൽ ‘ബീഫ്’ എന്ന വാക്ക് പ്രദർശിപ്പിക്കുന്നത് സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യും.

ഇറ്റാനഗറിലെ എല്ലാ ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്‍റുകളിൽ നിന്നും നിലവിലുള്ള എല്ലാ ബീഫ് ബോർഡുകളും നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ജനങ്ങൾക്കിടയിൽ മതപരമായ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഉത്തരവിറക്കിയതെന്ന് അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു.

K editor

Read Previous

‘വിക്രാന്ത് റോണ’ കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ

Read Next

മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഒന്നാമതായി മദ്രാസ് ഐഐടി