‘ദി നെയിം’; ഷൈൻ ടോം ചാക്കോ നായകനാകുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

സംവിധായകൻ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രം ‘ദി നെയി’മിന്‍റെ ചിത്രീകരണം പൂർത്തിയാക്കി. ബിനു പപ്പു, സംവിധായകൻ എം എ നിഷാദ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ബെസ്റ്റ് വേ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന ചിത്രത്തിൽ സുധീർ കരമന, ജാഫർ ഇടുക്കി, സുനിൽ സുഖദ, പ്രജോദ് കലാഭവൻ, ജയകൃഷ്ണൻ, പാഷാണം ഷാജി, ആരാധ്യ ആൻ എന്നിവരും അഭിനയിക്കുന്നു. തൃശ്ശൂർ, ചാലക്കുടി, അതിരപ്പിള്ളി, കേരളത്തിന്‍റെ പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലായാണ് ചിത്രം ചിത്രീകരിച്ചത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. ബിനു കുര്യൻ ഛായാഗ്രഹണവും വി സാജൻ എഡിറ്ററുമാണ്.

Read Previous

കോലിയെ പിന്തുണച്ച് വീണ്ടും രോഹിത് ശർമ്മ

Read Next

മങ്കിപോക്സ്: അന്താരാഷ്ട്ര യാത്രക്കാർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി