ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തെ അഭിനന്ദിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ. ട്വിറ്ററിലൂടെയാണ് നഡ്ഡ കേരളത്തെ അഭിനന്ദിച്ചത്. രാജ്യത്തിന്‍റെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു നദ്ദ ട്വീറ്റ് ചെയ്തത്.
‘രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. ടൈം മാഗസിന്‍റെ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാകര്‍ഷകമായ കേരളത്തിന്റെ സൗന്ദര്യം അംഗീകരിക്കപ്പെട്ടതിന് കേരളത്തെ അഭിനന്ദിക്കുന്നു” നദ്ദ ട്വിറ്ററിൽ കുറിച്ചു.
2022 ൽ കണ്ടിരിക്കേണ്ട ലോകത്തിലെ ഏറ്റവും മനോഹരമായ 50 ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടിയിരുന്നു. കേരളം അസാധാരണമായ ഒരു ലക്ഷ്യസ്ഥാനമാണെന്ന് മാഗസിൻ പറയുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം, മനസ്സിനെ ത്രസിപ്പിക്കുന്ന കടൽത്തീരം, സമ്പന്നമായ കായൽത്തീരങ്ങൾ, ക്ഷേത്രങ്ങൾ, കൊട്ടാരങ്ങൾ എന്നിവയാൽ അനുഗൃഹീതമായ കേരളം ഇന്ത്യയിലെ ഏറ്റവും മനോഹര സംസ്ഥാനങ്ങളിലൊന്നാണെന്ന് മാഗസിന്‍ വിലയിരുത്തി.