പുതിയ വിലക്ക്; പാര്‍ലമെന്റ് വളപ്പില്‍ ധര്‍ണയോ പ്രതിഷേധമോ പാടില്ല

ന്യൂഡല്‍ഹി: പാർലമെന്‍റ് മന്ദിര വളപ്പില്‍ പ്രതിഷേധ ധർണകൾക്കും പ്രകടനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. പാർലമെന്‍റ് പരിസരം സത്യാഗ്രഹ പ്രതിഷേധങ്ങൾക്കോ മതപരമായ ചടങ്ങുകൾക്കോ ഉപയോഗിക്കരുത് എന്നാണ് ഉത്തരവ്. പാർലമെന്‍റിൽ അഴിമതി, ഏകാധിപത്യം തുടങ്ങിയ നിരവധി വാക്കുകൾ ഉപയോഗിക്കുന്നത് നിരോധിച്ചതിന് പിന്നാലെയാണ് പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

രാജ്യസഭാ സെക്രട്ടറി ജനറൽ വൈ.സി.മോദിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പുതിയ നിർദ്ദേശങ്ങളുമായി സഹകരിക്കാൻ സെക്രട്ടറി ജനറൽ പാർലമെന്‍റ് അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ഈ നീക്കം.

പാർലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് പ്രതിപക്ഷം സഭയ്ക്ക് മുന്നിൽ ധർണ നടത്താറുണ്ട്. പാർലമെന്‍റ് മന്ദിരത്തിന്‍റെ പടിക്കെട്ടുകളിലോ ഗാന്ധി പ്രതിമയ്ക്ക് മുന്നിലോ ആണ് സാധാരണയായി പ്രതിഷേധം നടക്കുന്നത്. പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ, മൺസൂൺ സെഷനിൽ പാർലമെന്‍റ് വളപ്പിനുള്ളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകാനിടയില്ല.

K editor

Read Previous

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

Read Next

ടൈം മാഗസിന്‍ പട്ടികയിൽ കേരളവും; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു ജെ.പി.നഡ്ഡ