കനിഷ്‌ക വിമാനം തകർത്ത കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതി വെടിയേറ്റു മരിച്ചു

ഒട്ടാവ: 1985ൽ 329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്ക വിമാനാപകടക്കേസിലെ പ്രതി രിപുദമൻ സിങ് മാലിക്കിനെ കാനഡയിൽ അജ്ഞാതർ വെടിവച്ചുകൊന്നു. 2005ലാണ് സിഖ് വിഘടനവാദി സംഘടനയായ ഖാലിസ്ഥാന്‍റെ പ്രവർത്തകനായിരുന്ന രിപുദമൻ സിങ്ങിനെ കുറ്റവിമുക്തനാക്കിയത്. തെളിവുകളുടെ അഭാവമായിരുന്നു ഇതിന് കാരണം.

നിലവിൽ കാനഡയിൽ വസ്ത്രവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന രിപുദമൻ സിങ് ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിലാണ് വെടിയേറ്റ് മരിച്ചത്. അതേസമയം, രിപുദമൻ സിംഗിന്റെ മരണം കനേഡിയൻ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Read Previous

‘പുതിയ തുടക്കം’;  സുസ്മിത സെന്നുമായി പ്രണയത്തിലെന്ന് ലളിത് മോദി

Read Next

വിവിധ സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും