‘പുതിയ തുടക്കം’;  സുസ്മിത സെന്നുമായി പ്രണയത്തിലെന്ന് ലളിത് മോദി

നടി സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ബിസിനസുകാരനായ ലളിത് മോദി. മാലിദ്വീപിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങൾ ലളിത് മോദി പുറത്തുവിട്ടു. ഇരുവരും ഒന്നിച്ചുള്ള റൊമാന്‍റിക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

കുടുംബസമേതം മാലിദ്വീപിലേക്കും സാർഡീനിയയിലേക്കും
നടത്തിയ യാത്രയ്ക്ക് ശേഷം അദ്ദേഹം ലണ്ടനിലേക്ക് മടങ്ങി. ‘എന്‍റെ ബെറ്റർ ഹാഫ് സുസ്മിത സെന്നിനെക്കുറിച്ച് പറയാതിരിക്കാൻ എനിക്ക് കഴിയില്ല. . ഒരു പുതിയ തുടക്കം, ഒരു പുതിയ ജീവിതം’ ലളിത് മോദി എഴുതി. സുസ്മിതയുമൊത്തുള്ള മനോഹരമായ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. ഇതോടൊപ്പം മുൻകാല ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

Read Previous

പാർത്ഥിബന്റെ ‘ഇരവിൻ നിഴൽ’ ഇന്ന് പ്രദർശനത്തിന് എത്തും

Read Next

കനിഷ്‌ക വിമാനം തകർത്ത കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതി വെടിയേറ്റു മരിച്ചു