ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഞ്ചാം സീഡും ലോക ഒൻപതാം നമ്പർ താരവുമായ ചൈനയുടെ ഹെ ബിംഗ്ജിയാവോയെ പരാജയപ്പെടുത്തി സൈന ക്വാർട്ടറിൽ കടന്നത്. ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ അയ ഒഹോരിയെയാണ് സൈന നേരിടുക.
മൂന്നാം സീഡായ പിവി സിന്ധു വിയറ്റ്നാമിന്റെ ലോക 59-ാം നമ്പർ താരം തുയ് ലിൻ ഗുയെനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. സ്കോർ: 19-21, 21-19, 21-18. ചൈനയുടെ ഹാൻയുവിനെയാണ് സിന്ധു ഇനി നേരിടുക.
അതേസമയം, ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് ലോക നാലാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ ചൗ ടിയെൻ ചെനിനെ പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു. 69 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ പ്രണോയ് 14-21, 22-10, 21-18 എന്ന സ്കോറിനാണ് വിജയിച്ചത്. ജപ്പാന്റെ കൊടൈ നരോക്കയാണ് അടുത്ത എതിരാളി.