ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അബുദാബി :കോവിഡ് 19 പ്രാരംഭ ഘട്ടത്തിൽ അടച്ചിട്ട അബുദാബിയിലെ മാളുകളിൽ ഒന്നായ അടഞ്ഞു കിടക്കുന്ന മദിനത്ത് സായിദ് ഷോപ്പിംഗ് സെന്ററിൽ നൂറു കണക്കിന് മലയാളികളാണ് ജോലി ചെയ്ത്കൊണ്ടിരുന്നത്.
മദീനത്ത് സായിദ് ഷോപ്പിംഗ് സെന്റര് അടഞ്ഞു കിടക്കുന്നതിനാൽ പ്രയാസം അനുഭവിക്കുന്ന 600 ൽ പരം പേർക്ക് അബുദാബി കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
ജോലിയും വരുമാനവും നഷ്ട്ടപ്പെട്ട ഇവർക്ക് ഒരു മാസത്തേക്കുള്ള എല്ലാ വിധ അവിശ്യ സാധങ്ങൾ അടങ്ങിയ കിറ്റുകളാണ് വിതരണം നൽകിയത്.
കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകിയും പല ഘട്ടങ്ങളിലായി ആയിരക്കണക്കിന് ഭക്ഷണ കിറ്റുകളും, പാകം ചെയ്ത ഭക്ഷണവും വിതതരണം ചെയ്തും അബുദാബി കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി ശ്രദ്ധേയമായി.
കൂടാതെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാർട്ടർ ചെയ്ത വിമാനത്തിലൂടെ നിരവധി രോഗികൾക്കും , ഗർഭിണികൾക്കും , സന്ദർശക വിസയിലെത്തി കുടുങ്ങിയവർക്കും പ്രയാസം കൂടാതെ നാടണിയാൻ സാധിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിലവിലെ സാഹചര്യത്തിൽ വലിയൊരു വിഭാഗത്തിന് കെഎംസിസി നൽകിയ ഭക്ഷണ കിറ്റുകൾ ആശ്വാസമാവുകയായിരുന്നു.
അബുദാബി കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളടക്കം വിവിധ മണ്ഡലം പഞ്ചായത്ത് നേതാക്കളുടെ നേതൃത്വത്തിലാണ് കെഎംസിസി ഭക്ഷണ കിറ്റുകൾ വിതരണം നടത്തിയത്. മഹാമാരിയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി കെ എം സി സി എന്നും ഒപ്പമുണ്ടാകുമെന്ന് കെഎസിസി ഭാരവാഹികൾ പറഞ്ഞു.