ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: 2022 ന്റെ ആദ്യ പകുതിക്ക് ശേഷം ചൈനയിൽ നിന്ന് രാജ്യത്തേക്കുള്ള ഇറക്കുമതി വർദ്ധിച്ചതായി റിപ്പോർട്ട്. ആറ് മാസം പിന്നിടുമ്പോൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 57.51 ബില്യൺ ഡോളറിലെത്തിയതായി ചൈന പുറത്തുവിട്ട വ്യാപാര കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇറക്കുമതി 97.5 ബില്യൺ ഡോളറായിരുന്നു. ഇതേ പ്രവണത തുടരുകയാണെങ്കിൽ, ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഈ വർഷം റെക്കോർഡ് സൃഷ്ടിക്കും. അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 35 ശതമാനം ഇടിവുണ്ടായി. ഇരുരാജ്യങ്ങളുടെ കയറ്റുമതി- ഇറക്കുമതിയിലൂടെ 67.08 ബില്യൺ ഡോളറാണ് നേടിയത്. ഇതിൽ 9.57 ബില്യൺ ഡോളർ മാത്രമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.
കൊവിഡ് കാരണം 2020 ൽ വ്യാപാരം കുറഞ്ഞു. എന്നാൽ ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മെച്ചപ്പെട്ടു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ മെഷീനറികൾ, വ്യാവസായിക ഉൽപാദനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽ ചേരുവകൾ, ഓട്ടോ ഘടകങ്ങൾ എന്നിവയാണ് കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും വലിയ ഇറക്കുമതി. മെയ് മാസത്തിലെ 9.5 ശതമാനം വളർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയുടെ മൊത്തത്തിലുള്ള കയറ്റുമതി ജൂണിൽ 13.2 ശതമാനം ഉയർന്നു. മൊത്തം വ്യാപാരം 14.3% വർദ്ധിച്ചു.
യാങ്സി നദിയിലെ ഇറക്കുമതിയും കയറ്റുമതിയും അതിവേഗം ഉയർന്നതാണ് ചൈനയുടെ വിദേശ വ്യാപാരത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് കാരണമായതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനീസ് കസ്റ്റംസ് വക്താവ് ലി കുയിവെൻ പറഞ്ഞു.