ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അന്തർ സംസ്ഥാന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയായ യുവാവിനെ ഹൊസ്ദുർഗ് പോലീസ് പിടികൂടി. കാഞ്ഞങ്ങാട്ഡിവൈഎസ്പി, ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കർണ്ണാടക കുടക് സ്വദേശിയായ യുവാവിനെ മടിക്കേരിയിൽ നിന്നും പിടികൂടിയത്.
ആറങ്ങാടിയിൽ 25 ഗ്രാം എംഡിഎംഏയുമായി ഷാഫി, ആഷിക്ക്, ആദിൽ എന്നിവരെ ഹൊസ്ദുർഗ് പോലീസ് പിടികൂടിയ കേസ്സിലാണ് അന്വേഷണം കുടക് സ്വദേശിയായ മുസ്തഫയിലേക്ക് നീണ്ടത്. കർണ്ണാടകയിൽ നിന്നും കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് മയക്കുമരുന്നെത്തിക്കുന്ന അന്തർ സംസ്ഥാന റാക്കറ്റിലെ പ്രധാന കണ്ണിയാണ് മുസ്തഫ.
മംഗളൂരുവിൽ താമസക്കാരനായ മുസ്തഫയ്ക്ക് വേണ്ടി കാസർകോട് ജില്ലാ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
നീലേശ്വരം ഐപി, കെ.പി. ശ്രീഹരി, എസ്ഐ ശ്രീജേഷ്, ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ അബൂബക്കർ കല്ലായി, ജിനേഷ്, നികേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്തു. മുസ്തഫയ്ക്കെതിരെ കർണ്ണാടകയിലും മയക്കുമരുന്ന് കേസ്സുകളുണ്ട്.
മുസ്തഫയുടെ കൂട്ടാളിയായ കാഞ്ഞങ്ങാട് സൗത്ത് നിലാങ്കരയിലെ അഹമ്മദ് ഷഹബാസിനെയും 24, ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തു ഷഹബാസിനെ കാഞ്ഞങ്ങാട്ട് നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും