ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : നഗരസഭാ മുറ്റത്ത് മൂന്നുവർഷമായി അനധികൃതമായി പ്രവർത്തിച്ചുവരുന്ന കുടുംബശ്രീ ഹോട്ടലിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് നഗര മാതാവ് കെ.വി. സുജാത ലേറ്റസ്റ്റിനോട് പറഞ്ഞു. ഹോട്ടൽ സംബന്ധിച്ചുള്ള ലേറ്റസ്റ്റ് വാർത്ത വായിച്ചു. സത്യം എന്താണെന്ന് അന്വേഷിച്ച ശേഷം ആലോചിക്കാമെന്ന് പറഞ്ഞ നഗരമാതാവ് ” സത്യമാണെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ” പറഞ്ഞില്ല.
മുൻ നഗരസഭാ ചെയർമാൻ വി.വി. രമേശന്റെ പത്നി അനിതയുടെ നേതൃത്വത്തിലുള്ള സ്നേഹതീരം കുടുംബശ്രീ കഴിഞ്ഞ മൂന്നുവർഷമായി പുതിയകോട്ട നഗരസഭ ഓഫീസിന്റെ മുറ്റത്ത് നടത്തി വരുന്ന അനധികൃത ഹോട്ടൽ നഗരസഭ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഇൗഹോട്ടൽപ്രവർത്തിക്കുന്നത്മുൻഎം.പി., പി. കരുണാകരന്റെ എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ മുടക്കി പഴയ താലൂക്ക് ഓഫീസ് വളപ്പിൽ പണി തീർത്ത കോൺക്രീറ്റ് കെട്ടിടത്തിലാണ്. ഇതേ വളപ്പിൽ തന്നെ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ ഓഫീസുകളിലെ ജീവനക്കാരുടെ കാന്റീനും ഇൗ അനധികൃത ഹോട്ടൽ തന്നെയാണ്.