ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കുമ്പള: കർണ്ണാടക സ്വദേശിനിയായ ഭർതൃമതിയെയും, അവരുടെ 4 മാസം പ്രായമായ പെൺകുട്ടിയെയും ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കുമ്പള പോലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ റിമാന്റ് നടപടികളുടെ ഭാഗമായുള്ള കോവിഡ് പരിശോധനയ്ക്കായി ക്വാറന്റൈനിലാക്കി.
കുമ്പള ആരിക്കാടി സ്വദേശിയായ അബ്ദുൾ കരീമാണ് തന്റെ അകന്ന ബന്ധുവായ പ്രവാസിയുടെ 28 കാരിയായ ഭാര്യയെയും, അവരുടെ 4 മാസം പ്രായമായ മകളെയും ലൈംഗിക പീഡനത്തിനിരയാക്കിയത്.
2019 ജൂലൈ 19നാണ് യുവതി ഭർതൃഗൃഹത്തിൽ ആദ്യമായി ഭർതൃബന്ധുവിന്റെ ബലാത്സംഗത്തിരയായത്. പിന്നീട് ഭീഷണിപ്പെടുത്തി ഒരു വർഷത്തോളം പ്രതി യുവതിയെ പലതവണയായി ബലാത്സംഗം ചെയ്യുകയും, 4 മാസം പ്രായമായ ഇവരുടെ മകളെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ചെയ്തു.മാനസികമായും, ശാരീരികമായും തളർന്ന യുവതി ഭർത്താവ് നാട്ടിൽ തിരിച്ചെത്തിയതോടെ വിവരങ്ങളെല്ലാം തുറന്നു പറഞ്ഞു.
2020 ഫെബ്രുവരി മാസത്തിൽ ദമ്പതികൾ കുമ്പള പോലീസിൽ പരാതി കൊടുക്കുകയും, പോലീസ് കേസ് റജിസ്റ്റർ ചെയ്യുകയുമുണ്ടായതോടെ അബ്ദുൾ കരീം ഒളിവിൽപ്പോയി.
കഴിഞ്ഞ ദിവസം കരീം കുമ്പളയിലെത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് കുമ്പള പോലീസ് ഇൻസ്പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ ഇന്നലെത്തന്നെ കോടതിയിൽ ഹാജരാക്കിയശേഷം പൂടങ്കല്ല് ഗവൺമെന്റാശുപത്രിയിൽ ക്വാറന്റൈനിലാക്കി.
അബ്ദുൾ കരീമിനെതിരെ 2 കേസുകളാണ് കുമ്പള പോലീസ് റജിസ്റ്റർ ചെയ്തത്.
പിഞ്ചുകുഞ്ഞിനെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്സോ നിയമപ്രകാരവും, ഭർതൃമതിയെ ബലാത്സംഗം ചെയ്തതിന് ബലാത്സംഗക്കുറ്റം ചുമത്തിയുമാണ് 2 കേസുകൾ.
ലൈംഗികാതിക്രമത്തെത്തുടർന്ന് മാനസികാഘാത്തതിനിരയായ യുവതിയെ മനഃശാസ്ത്ര കൗൺസിലിങ്ങ് വഴിയാണ് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
കർണ്ണാടക സ്വദേശിനിയായ യുവതി 4 വർഷം മുമ്പാണ് കുമ്പള സ്വദേശിയുമായി വിവാഹിതയായത്.