ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്

ദില്ലി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വലിയ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. സ്ഥാനാർത്ഥിയെ നിർത്തേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഒപ്പം പ്രതിപക്ഷ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇതിലൂടെ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർത്ഥിക്ക് വഴിയൊരുക്കുകയാണ് കോണ്‍ഗ്രസ്.

നേരത്തെ രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തിരുന്നു. അതുകൊണ്ടാണ് യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർത്ഥിയായി എത്തിയത്. പ്രതിപക്ഷത്തിന് വേണ്ടി ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

പ്രതിപക്ഷ നിരയിൽ കോണ്‍ഗ്രസ് കൂടുതൽ സ്വാധീനം ചെലുത്തുന്നതായി തൃണമൂൽ കോണ്‍ഗ്രസ് ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടിട്ടുണ്ട്. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഒരു പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ ആദ്യം നിർദ്ദേശിച്ചത് കോൺഗ്രസാണ്. ഇതിനായി കോൺഗ്രസിൽ നിന്ന് ആരും മത്സരിക്കില്ലെന്ന് ഉറപ്പായി. ഗുലാം നബി ആസാദ് ഉൾപ്പെടെയുള്ളവർ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. 2024 ലെ സഖ്യം ശക്തിപ്പെടുത്തുന്നതിനായാണ് ഇത് ചെയ്തത്.

K editor

Read Previous

കാനഡയില്‍ ഗാന്ധി പ്രതിമ നശിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ

Read Next

മഴ വേണം; യുപിയിൽ ദേവനെ പ്രീതിപ്പെടുത്താൻ എംഎൽഎയെ ചെളിയിൽ കുളിപ്പിച്ച് സ്ത്രീകൾ