‘കുഞ്ഞെൽദോ’ ഒടിടി റിലീസിന് ഒരുങ്ങുന്നു; നാളെ പുറത്തിറങ്ങും

മാത്തുക്കുട്ടി രചനയും സംവിധാനവും നിർവഹിച്ച റൊമാന്‍റിക് കോമഡി ചിത്രമാണ് കുഞ്ഞെൽദോ. ലിറ്റിൽ ബിഗ് ഫിലിംസിന് വേണ്ടി സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നാളെ ഒ.ടി.ടി.യിൽ റിലീസ് ചെയ്യും. സീ5യിൽ ആണ് റിലീസ് ചെയ്യുക. 2021 ഓഗസ്റ്റ് 27ന് ഓണക്കാലത്ത് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും കേരളത്തിലെ തിയേറ്ററുകൾ അടച്ചതിനാൽ മാറ്റിവയ്ക്കുകയായിരുന്നു. 2021 ഡിസംബർ 24നാണ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്.

Read Previous

മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള 16ന്

Read Next

സൂപ്പർക്ലബുമായി വഴിപിരിഞ്ഞ് ഓസിൽ