ചിത്താരി സ്വദേശിക്ക് ഗോൾഡൻ വിസ 

അബുദാബി:  സ്വിറ്റ്സർലാൻഡ്  ആസ്ഥാനമായി അബുദാബിയിൽ പ്രവർത്തിക്കുന്ന മെഡിക്ലിനിക് ഹോസ്പിറ്റലിൽ കഴിഞ്ഞ എട്ട് വർഷമായി ഫാര്‍മസിസ്‌റ്റായി ജോലി ചെയ്‌ത് വരുന്ന ചിത്താരിയിലെ സിഎം ജലീലിന് കോവിഡ് കാല സേവനം മുൻനിർത്തി യുഏഇ ഗവൺമെന്റ് പത്തു വർഷത്തേക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചിരിക്കുകയാണ്.

ഗോൾഡൻ വിസക്ക് അപേക്ഷയൊന്നും നൽകിയിട്ടില്ലാത്ത ജലീൽ മെഡിക്കൽ ഫീൽഡിലെ ഉയർന്ന തസ്തികയിലുള്ളവർക്ക് ഗോൾഡൻ വിസ ലഭിച്ച വിവരമറിഞ്ഞ് തന്റെ സ്റ്റാറ്റസ് ഫെഡറൽ അതോറിറ്റി ആന്റ് സിറ്റിസൺ ഷിപ്പ് ആപ്പിൽ പരിശോധിപ്പിച്ചപ്പോഴാണ് തനിക്കും ഗോൾഡൻ വിസ ലഭിച്ച വിവരം  അറിഞ്ഞത്. 2032 വരെ കാലാവധിയുള്ള വിസയുടെ ആനുകുല്യം കുടുംബത്തിനും കൂടി ലഭ്യമായിട്ടുണ്ട്. നീലേശ്വരം ഖാസിയായിരുന്ന ഇ.കെ. മഹ്മൂദ് മുസ്ല്യാരുടെ പേരമകൾ അയിഷത്ത് ഷഹാനയാണ് ജലീലിന്റെ സഹധർമ്മിണി. ജലീലിന് കഴിഞ്ഞ വർഷം ബെസ്റ്റ് ഫാര്‍മസിസ്റ്റ് ഇൻ യുഏഇഎന്ന അംഗീകാരവും ലഭിച്ചിരുന്നു.

LatestDaily

Read Previous

പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്തിയില്ല

Read Next

പോക്‌സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ