ദേശീയപാത വികസനത്തിലുണ്ടായത് മികച്ച പുരോഗതി; കെ സുരേന്ദ്രൻ

കാസർഗോഡ് : മന്ത്രി പി.എ മുഹമ്മദ് റിയാസിന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേശീയപാതാ വികസനത്തിൽ നല്ല പുരോഗതിയാണ് കൈവരിച്ചതെന്നും മുഖ്യമന്ത്രിയും മരുമകനും പ്രകോപനം സൃഷ്ടിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ദേശീയപാത കുഴിയാണെങ്കിൽ റിയാസിന്‍റെ സംസ്ഥാനപാത മുഴുവൻ കുളങ്ങൾ നിറഞ്ഞതാണ്. ഒരു മന്ത്രിയും ഇത് നിയമസഭയിൽ പറയാൻ പാടില്ല. ബി.ജെ.പിയുടെ കാസർകോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

പൊതുമരാമത്ത് വകുപ്പിന്‍റെ അവസ്ഥ അറിയണമെങ്കിൽ പാലാരിവട്ടം പാലത്തിന്‍റെ അവസ്ഥ നോക്കണം. കൂളിമാടിലെ ആറുമാസം പഴക്കമുള്ള പാലം തകർന്നുവീണു. വർഷത്തിൽ എട്ട് മാസം മഴ ലഭിക്കുന്ന ഒരു രാജ്യത്ത്, മറ്റ് സംസ്ഥാനങ്ങളെ പോലെ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇതെല്ലാം മറികടക്കാൻ മോദി സർക്കാർ സംസ്ഥാനത്ത് ദേശീയപാതകൾ വളരെ വേഗത്തിൽ വികസിപ്പിക്കുകയാണ്.

സംസ്ഥാനത്ത് ഇത്രയധികം ദേശീയപാതാ വികസനം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. കൂടുതൽ പദ്ധതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രിമാർ എത്തും.

Read Previous

ചാംഗ്വോൺ ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് സ്വർണം

Read Next

കര്‍ണാടകത്തിലെ പാഠപുസ്തകത്തില്‍ ശ്രീനാരായണഗുരുവിനെ വീണ്ടും ഉള്‍പ്പെടുത്തി