ഹിജാബ് നിരോധനം ; ഹര്‍ജികള്‍ അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണിക്കും 

ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

ഹർജികൾ അടിയന്തിരമായി പരിഗണിക്കാൻ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന് ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

മാർച്ച് 15ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ശരിവച്ചിരുന്നു. ഇതിനെതിരെ നിരവധി ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹിജാബ് നിരോധന ഉത്തരവിനെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡും സമസ്തയും ഉൾപ്പെടെ നിരവധി സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

K editor

Read Previous

250 സിക്‌സുകള്‍ പറത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി രോഹിത് ശർമ്മ 

Read Next

കോഴിക്കോടുനിന്ന് കശ്മീരിലേക്കും പാകിസ്ഥാനിലേക്കും ഫോണ്‍വിളികള്‍