കരിവെള്ളൂരില്‍ മോഷണം പോയ സ്‌കൂട്ടര്‍ കൊയിലാണ്ടിയില്‍

പയ്യന്നൂര്‍: കരിവെള്ളൂരില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടർ കൊയിലാണ്ടിയില്‍ പിടിയിലായി. കരിവെള്ളൂര്‍ കുണിയനിലെ ടി.പി.മുഹമ്മദ് ഷമീമിന്റെ സ്‌കൂട്ടറാണ് വാഹനപരിശോധനക്കിടയില്‍ കൊയിലാണ്ടിയില്‍ പിടികൂടിയത്.

കഴിഞ്ഞമാസം ആറിന് രാത്രിയിലാണ് വീട്ടുമുറ്റത്തിരുന്ന കെഎല്‍ 59 എല്‍ 7229 സ്‌കൂട്ടര്‍ മോഷ്ടിക്കപ്പെട്ടത്. ഇതിനെതിരെ സ്‌കൂട്ടര്‍ ഉടമ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും സ്‌കൂട്ടര്‍ കണ്ടെത്താനായില്ല. അതിനിടയിലാണ് കൊയിലാണ്ടി പോലീസിന്റെ വാഹന പരിശോധനക്കിടയില്‍ കെഎല്‍ 13 എസി 4892 നമ്പറിലുള്ള സ്‌കൂട്ടര്‍ ശ്രദ്ധയില്‍പെട്ടത്.

നമ്പറിലെ അസ്വാഭാവികതയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് പഴയ നമ്പര്‍ ചുരണ്ടിമാറ്റി മറ്റൊരു നമ്പര്‍ ചേര്‍ത്തതായി കണ്ടെത്തിയത്. ഇതിന്റെ ആര്‍സി ഉടമയെ കണ്ടെത്താന്‍ നടത്തിയ ശ്രമത്തിലാണ് വാഹനം കരിവെള്ളൂരില്‍നിന്നും മോഷ്ടിച്ചതാണെന്ന് വ്യക്തമായത്.

ഇതേ തുടര്‍ന്ന് കോഴിക്കോട് തിലാന്നൂരിലെ കെ.യാസിറിനെ(25)പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയേയും തൊണ്ടിമുതലും കൊയിലാണ്ടി പോലീസ് പയ്യന്നൂര്‍ പോലീസിന് കൈമാറും.

LatestDaily

Read Previous

കോൺഗ്രസ്സ് പിലിക്കോട് മണ്ഡലം കമ്മറ്റി യോഗം ബഹളത്തിൽ കലാശിച്ചു

Read Next

വഖഫ് ഭൂമി തട്ടിപ്പിനെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം ഇന്ന്