ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലേക്ക് വരുന്ന കേന്ദ്രമന്ത്രിമാർ ദേശീയപാതയിലെ കുഴികൾ എണ്ണി തിട്ടപ്പെടുത്തി അടയ്ക്കാൻ തയ്യാറാവണം. വി. മുരളീധരൻ നടത്തിയ വാർത്താസമ്മേളനത്തെക്കാൾ കൂടുതൽ കുഴികൾ കേരളത്തിലെ ദേശീയപാതകളിൽ ഉണ്ട്. നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ മുരളീധരൻ ഇടപെട്ടില്ലെന്നും റിയാസ് ആരോപിച്ചു.
“നമ്മുടെ സംസ്ഥാനത്ത് ജനിച്ച് ഇവിടെ കളിച്ച് വളർന്ന, മറ്റൊരു സംസ്ഥാനത്ത് നിന്ന് രാജ്യസഭാംഗമായി, പിന്നീട് കേന്ദ്രമന്ത്രിയായ ഒരു വ്യക്തിയുണ്ട്. അതൊരു നല്ല കാര്യമാണ്. അദ്ദേഹം എല്ലാ ദിവസവും പത്രസമ്മേളനം നടത്തുകയും ചെയ്യുന്നു. അതും ഒരു നല്ല കാര്യമാണ്. കേരളത്തിലെ ദേശീയപാതകളിൽ വാർത്താസമ്മേളനത്തേക്കാൾ കൂടുതൽ കുഴികൾ ഉണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്.
വിഷയം ശ്രദ്ധയിൽ പെടുത്തിയിട്ടും അത് പരിഹരിക്കാൻ ഒരു ഇടപെടലും ഉണ്ടായില്ല. ഇപ്പോൾ ധാരാളം കേന്ദ്രമന്ത്രിമാർ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്നുണ്ട്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള റോഡുകളിലെ കുഴികൾ എണ്ണി അടയ്ക്കാൻ അത്തരം കേന്ദ്രമന്ത്രിമാർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും,” റിയാസ് നിയമസഭയിൽ പറഞ്ഞു.