കൊവ്വൽപ്പള്ളി ദമ്പതികൾക്ക് ഗോൾഡൻ വിസ

കാഞ്ഞങ്ങാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യുഏഇ സർക്കാരിനൊപ്പം മുൻപന്തിയിൽ പ്രവർത്തിച്ച കൊവ്വൽപ്പള്ളിയിലെ ദമ്പതികൾക്ക് യുഏഇ സർക്കാറിന്റെ ഗോൾഡൻ വിസ. അബുദാബിയിൽ ആതുരസേവന മേഖലയിൽ പ്രവർത്തിക്കുന്ന കൊവ്വൽപ്പള്ളി സ്വദേശികളായ ഫാർമസിസ്റ്റ് ദമ്പതികളെയാണ് യുഏഇ ഗോൾഡൻ വിസ നൽകി ആദരിച്ചത്.

കൊവ്വൽപ്പള്ളിയിൽ ഈയിടെ അന്തരിച്ച എം.കെ. കരീമിന്റെ മകൾ സീനത്തിന്റെയും, എം.എം. സിദ്ധിഖിന്റെയും മകനായ മുഹമ്മദ് സിറാജ്, അദ്ദേഹത്തിന്റെ ഭാര്യയും പള്ളിക്കര മൗവ്വലിലെ പ്രവാസി താലിഹ് വലിയ മുഹമ്മദിന്റെ മകളുമായ റസീന എന്നിവരെയുമാണ് യുഏഇ ഗോൾഡൻ വിസ നൽകി ആദരിച്ചത്. മുഹമ്മദ് സിറാജ് അബുദാബിയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയാണ്. റസീന സ്വകാര്യാശുപത്രിയിലെ ഫാർമസിസ്റ്റാണ്.

LatestDaily

Read Previous

ഇഷ്ട വിവാഹത്തിന് ജാതകം തടസ്സമായി; യുവതി ജീവനൊടുക്കി

Read Next

​ഇം​ഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഇന്ത്യ